സാമ്പത്തികരംഗം കുതിച്ചുയരും, അതിനുള്ള ടീം തയ്യാർ

JANUARY 27, 2021, 5:13 PM

പ്രസിഡന്റ് ബൈഡൻ അമേരിക്കയുടെ സാമ്പത്തികരംഗം ഉണർന്നു പ്രവർത്തിക്കുന്നതിന് ആവശ്യമായ ഉത്തേജനം നൽകുമെന്ന് ഭരണം ഏറ്റെടുത്ത ഉടനെ പറഞ്ഞു. കോവിഡ് മഹാമാരി താറുമാറാക്കിയ സമ്പദ്ഘടനയെ കൂടിയ ഡോസുകളുടെ ഉത്തേജനം വഴി സുഖപ്പെടുത്താം എന്നാണ് അദ്ദേഹം കരുതുന്നത്. അതിനു സഹായിക്കാൻ പഠിപ്പും, പരിചയവും ഉള്ള ഒരു ടീമിനെ തന്നെ അദ്ദേഹം തന്റെ കൂടെ ചേർക്കുന്നു.

സാമ്പത്തിക വിദ്ധഗ്ധർ, നിയമജ്ഞർ, വാഷിംഗ്ടൺ ഭരണത്തിന്റെ വിവിധവശങ്ങൾ അറിയാവുന്നവരാണ് ഇവർ. ഇവരെല്ലാം ചേർന്ന് പ്രവർത്തിച്ച് ബൈഡന്റെ ഉൾക്കാഴ്ച യാഥാർഥ്യം ആക്കും. ഇവരിൽ പലരും 2007 08 കാലഘട്ടത്തിൽ അമേരിക്ക നേരിട്ട സാമ്പത്തിക തകർച്ചയിൽ പ്രസിഡന്റ് ഒബാമയ്ക്ക് ഒപ്പം പ്രവർത്തിച്ചവരാണ്. ഒരു ശതാബ്ദം കൊണ്ടാണ് അമേരിക്ക ആ പ്രതിസന്ധി തരണം ചെയ്തത്. ഇപ്പോൾ അഭിമുഖീകരിയ്ക്കുന്ന തകർച്ച അതിലും വലുതാണ്.

പത്തു മില്യൺ അമേരിക്കൻ ജനത തൊഴിൽ നഷ്ടപ്പെട്ടവരായി. കൊറോണ മഹാമാരി മൂലം ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം രണ്ടാം ലോക മഹായുദ്ധത്തിൽ ഉണ്ടായതിലും കൂടുതലായി. ഇനിയും കെട്ടടങ്ങാതെ നിൽക്കുന്ന മഹാമാരി. ഇതെല്ലം മറി കടന്നു സമ്പദ്ഘടനയെ പിടിച്ചു നിർത്താൻ ബൈഡന്റെ ശ്രമത്തെ അദ്ദേഹത്തിന്റെ ടീമംഗങ്ങൾ പിന്തുണയ്ക്കും.

vachakam
vachakam
vachakam

ജാനറ്റ് യെല്ലൻ ട്രെഷറി സെക്രട്ടറി, ബ്രൈൻ ഡീസ്, നാഷണൽ എക്കണോമിക്‌സ് കൗൺസിൽ, മീരാ റ്റാൻഡെൻ, ഓഫീസ് ഓഫ് മാനേജ്മന്റ്, ബഡ്ജറ്റ്  സെസിലിയ റൗസ്, കൗൺസിൽ ഓഫ് എക്കോണോമിക് ഉപദേശകർ, കാതറൈൻ റ്റായ്, യുണൈറ്റഡ് സ്റ്റേറ്റ്‌സ് ട്രേഡ് പ്രതിനിധി എന്നിവർ ചേർന്നതാണ് ബൈഡൻ ടീം.

President Biden has vowed to heal America's economy from the pandemic with a large dose of economic stimulus – including immediate relief and investments in green jobs, infrastructure and more.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam