ഡോ. അനുപമ ഗോട്ടിമുകുള - ഇന്ത്യൻ അമേരിക്കൻ ഫിസിഷ്യൻസ് പ്രസിഡന്റ്

APRIL 17, 2021, 11:56 AM

ഷിക്കാഗോ: അമേരിക്കൻ അസോസിയേഷൻ ഓഫ് ഫിസിഷ്യൻസ് ഓഫ് ഇന്ത്യൻ ഒറിജിൻ (എഎപിഐ) 2021-2022 വർഷത്തെ ഭാരവാഹികളെ പ്രഖ്യാപിച്ചു. നിലവിലുള്ള പ്രസിഡന്റ് ഡോ. സുധാകറാണ്. അമേരിക്കയിലെ ഏറ്റവും വലിയ എത്ത്‌നിക്ക് മെഡിക്കൽ ഓർഗനൈസേഷന്റെ ഭാരവാഹികളായി ഡോ. അനുപമ ഗോട്ടിമുകുള  (പ്രസിഡന്റ്), ഡോ. അഞ്ജന സമദാർ (വൈസ് പ്രസിഡന്റ്), ഡോ. സതീഷ് കാതുള (സെക്രട്ടറി), ഡോ. കൃഷ്ണൻകുമാർ (ട്രഷറർ), എന്നിവരെ ചീഫ് ഇലക്ഷൻ ഓഫീസർ ഡോ. സീമാ അറോറയുടെ അംഗീകാരത്തോടെ പ്രഖ്യാപിച്ചത്.

മാസങ്ങളോളം നീണ്ടുനിന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിനു ശേഷം ശക്തമായി ഇലക്ട്രോണിക്കിൽ പ്രോസസിലൂടെയാണ് വിജയികളെ കണ്ടെത്തിയത്. സംഘടനയുടെ ചരിത്രത്തിലാദ്യമായാണ് ഇലക്ട്രോണിക് സംവിധാനം വഴി തിരഞ്ഞെടുപ്പ് സംഘടിപ്പിച്ചതെന്ന് ചീഫ് ഇലക്ഷൻ ഓഫീസർ ഡോ. അറോറ അറിയിച്ചു. രണ്ടു വർഷത്തേക്കാണ് പുതിയ കമ്മിറ്റിയുടെ കാലാവധി, തിരഞ്ഞെടുപ്പിൽ സഹകരിച്ച് എല്ലാവരോടും അറോറ നന്ദി അറിയിച്ചു.

പ്രസിഡന്റ് ഇലക്ട്രായി ഡോ. രവി കോലി, ബോഡ് ഓഫ് ട്രസ്റ്റീസ് അദ്ധ്യക്ഷയായി ഡോ. കുസും പഞ്ചാബി, അംഗങ്ങളായി ഡോ. സൗമ്യ, ഡോ. അയിഷ സിംഗ് എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.യു.എസ്.എയിൽ 80,000 ഫിസിഷ്യന്മാരെ പ്രതിനിധാനം ചെയ്യുന്ന ഏറ്റവും വിയ ഡോക്ടർാരുടെ സംഘടനയാണ് എ.എ.പി.ഐ. കൂടുതൽ വിവരങ്ങൾക്ക്  www.appiusa.org

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam