65 വര്‍ഷത്തിന് ശേഷം കൊലപാതകം തെളിഞ്ഞു

JUNE 10, 2021, 10:01 PM

രണ്ട് കൗമാരക്കാരുടെ ക്രൂരമായ ഇരട്ടക്കൊലപാതകം 65 വര്‍ഷത്തിന് ശേഷം തെളിഞ്ഞു. ഡിഎന്‍എ തെളിവുകള്‍ ആണ് കേസില്‍ നിര്‍ണായക തെളിവായിരിക്കുന്നത്. മൊണ്ടാനയിലെ ഗ്രേറ്റ് ഫാള്‍സിലാണ് കൊലപാതകം നടന്നത്. 

''ഇത് ഒരു വലിയ കേസായിരുന്നു,'' കാസ്‌കേഡ് കൗണ്ടി ഷെരീഫിന്റെ ഓഫീസ് ലീഡ് ഇന്‍വെസ്റ്റിഗേറ്റര്‍ സാര്‍ജന്റ് പറഞ്ഞു.  ജോണ്‍ കാഡ്നര്‍ ബുധനാഴ്ച രാത്രി സിഎന്‍എന്നിനോട് പറഞ്ഞു. കൊല്ലപ്പെട്ടവരില്‍ ഒരാളുടെ അടുത്ത് വളര്‍ന്ന ഗ്രേറ്റ് ഫാള്‍സ് സ്വദേശിയായ കെന്നത്ത്  ഗൗള്‍ഡാണ് കൊലയാളി എന്നാണ് കണ്ടെത്തല്‍. 


vachakam
vachakam
vachakam

പട്രീഷ്യ കലിറ്റ്സ്‌കെ (16), കാമുകന്‍ ലോയ്ഡ് ഡുവാന്‍ ബോഗെല്‍ (18) എന്നിവരെ 1956 ല്‍ ബോഗിളിന്റെ കാറിനടുത്ത് തലയ്ക്ക് മാരകമായി വെടിവച്ച നിലയില്‍ കണ്ടെത്തി. പ്രതിയെ നേരത്തെ കണ്ടെത്തിയെങ്കിലും ഉറപ്പിക്കാന്‍ തക്ക തെളിവുകള്‍ ഒന്നും ലഭ്യമായിരുന്നില്ല. ഡിഎന്‍എ ഉപയോഗിച്ച് തെളിയിച്ച ഏറ്റവും പഴക്കമുള്ള കേസാണിതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. കൊലയാളി മരിച്ചിരി്ക്കാമെന്ന് അറിയാമെങ്കിലും കേസുമായി മുന്നോട്ടു പോകുകയായിരുന്നു. ഇരകളുടെ കുടുംബാഗംങ്ങള്‍  അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നന്ദി പറഞ്ഞു.

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam