റിപ്പബ്ലിക്കൻ സെനറ്റർക്കെതിരെ നിഗൂഢ നീക്കവുമായി ഡൊണാൾഡ് ട്രംപ്

MARCH 7, 2021, 8:48 PM

തനിക്കെതിരെ നിലകൊണ്ട റിപ്പബ്ലിക്കൻ സെനറ്റർക്കെതിരെ പകപോക്കാനൊരുങ്ങി ഡോണാൾഡ് ട്രംപ്. റിപ്പബ്ലിക്കൻ സെനറ്റർ ലിസ മുർകോവ്സ്കിക്ക് എതിരായാണ് ട്രംപ് കളത്തിൽ ഇറങ്ങാൻ തീരുമാനം എടുത്തിരിക്കുന്നത്. അടുത്ത വർഷം അരങ്ങേറാൻ പോകുന്ന തിരഞ്ഞടുപ്പിൽ ലിസ മുർകോവ്സ്കിക്ക് എതിരായി പ്രചാരണം നടത്താൻ അലാസ്കയിലേക്ക് പോകാൻ ഒരു പ്രതിജ്ഞ തന്നെ ട്രംപ് എടുത്ത മട്ടാണ്. അത്രത്തോളം വൈരാഗ്യ ബുദ്ധിയോടെയാണ് ട്രംപ് സെനറ്റർ ലിസ മുർകോവ്സ്കിക്ക് എതിരായി രംഗത്തിൽ നേരിട്ട് വരാൻ പോകുന്നത്. വളരെ  കാലമായുള്ള തന്റെ എതിരാളി യോടുള്ള ഒരു രാഷ്ട്രീയ നീക്കം കൂടിയാണ് ഇതെന്ന് വ്യക്തം. 

റിപ്പബ്ലിക്കൻ സെനറ്റർ മുർകോവ്സ്കി ആദ്യമായി അധികാരത്തിൽ എത്തുന്നത് 2002ലാണ്. അതിനുശേഷം ദീർഘ കാലം പല കാര്യ കാരണങ്ങളിൽ ട്രംപിനെതിരെയുള്ള നിലപാട് സ്വീകരിക്കാൻ അവർ മടി കാണിച്ചിരുന്നില്ല. തന്റെ നിലപാടുകൾ ട്രംപിനെതിരെ ഉന്നയിക്കാൻ  മുർകോവ്സ്കി പല സമയങ്ങളിൽ മുന്നോട്ട് വന്നിട്ടുണ്ട്. ഈ ആഴ്ച്ച ആദ്യമേ മുർകോവ്സ്കി ആഭ്യന്തര സെക്രട്ടറിയായി വരുന്ന ഡെബ് ഹാലാൻഡിന്റെ നാമനിർദ്ദേശത്തെ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിച്ച് പാർട്ടിക്ക് പിന്തുണ നൽകിയിരുന്നു. കഴിഞ്ഞ മാസം ഇംപീച്ച്‌മെന്റ് വിചാരണയിലും ട്രംപിനെ ശിക്ഷിക്കാൻ വോട്ടുചെയ്ത ഏഴ് സെനറ്റ് റിപ്പബ്ലിക്കൻമാരിൽ ഒരാളായിരുന്നു  റിപ്പബ്ലിക്കൻ സെനറ്റർ ലിസ മുർകോവ്സ്കി.

Summary : Former US President Donald Trump planning to travel Alaska to campaign against Sen. Lisa Murkowski (R).

vachakam
vachakam
vachakam

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.

ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...

ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam