ദിവ്യധാര മ്യൂസിക്ക് നൈറ്റും ദിവ്യവാർത്ത 20-ാം വാർഷിക അവാർഡ് വിതരണവും നടന്നു

OCTOBER 2, 2022, 11:43 PM

ഡാളസ് : ദിവ്യധാര മിന്‌സ്ട്രീസിന്റെ ബാനറിൽ ദിവ്യധാര മ്യൂസിക് നൈറ്റും ദിവ്യവാർത്ത അവാർഡ് വിതരണവും അനുഗ്രഹകരമായി നടന്നു. സെപ്റ്റംബർ 18 ഞായർ വൈകിട്ട് 6.30 ന് മസ്‌കിറ്റിലുള്ള (ഡാളസ്) ശാരോൻ ചർച്ചിൽ നടന്ന മ്യൂസിക് നൈറ്റിൽ നേരിട്ടും ഓൺലൈനായും അനേകർ പങ്കെടുത്തു.  പാസ്റ്റർ ജോസ് ഏബ്രഹാമിന്റെ പ്രാർത്ഥനയോടെ ആരംഭിച്ച മീറ്റിംഗിൽ പാസ്റ്റർ തോമസ് മുല്ലയ്ക്കൽ അദ്ധ്യക്ഷതവഹിച്ചു.

പാസ്റ്റർ ഡോ. ബേബിവർഗീസ് ദിവ്യവാർത്ത 20-ാം വാർഷിക അനുഗ്രഹപ്രാർത്ഥന നടത്തുകയും മ്യൂസിക് നൈറ്റ് ഔപചാരികമായി ഉദ്ഘാടനം നടത്തുകയും ചെയ്തു. DFW സിറ്റിവൈഡ് പ്രയർ കോർഡിനേറ്റർ പാസ്റ്റർ മാത്യു ശമുവേൽ ആശംസാ സന്ദേശം നൽകി. തദവസരത്തിൽ കഴിഞ്ഞ 5 വർഷത്തിൽ ദിവ്യവാർത്തയിൽ പ്രസിദ്ധീകരിച്ച മികച്ച രചനകൾക്കുള്ള ഇരുപതാം വാർഷിക അവാർഡ് വിതരണവും നടന്നു.

മികച്ച കവിത (ഇംഗ്ലീഷ്) അവാർഡ് ജേതാവായ ലെബ്രിൻ രാജൻ ലെവി(ഡാളസ്)ക്ക് പാസ്റ്റർ ഷാജി കെ. ഡാനിയലും മികച്ച ലേഖനം (ഇംഗ്ലീഷ്) അവാർഡ് ജേതാവായ ഫേർളി ഗ്ലാഡിൻ (കാനഡ) വേണ്ടി പാസ്റ്റർ സ്റ്റീഫൻ വർഗീസും, ജേക്കബ് വർഗീസ് (ഡറാഡൂൺ) നുവേണ്ടി റവ. ഡാർവിൻ വിൽസനും പാസ്റ്റർ തോമസ് യോഹന്നാനിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങി.

vachakam
vachakam
vachakam

മലയാളം ആനുകാലിക ലേഖന ജേതാക്കളായ പി.പി. ചെറിയാൻ (ഡാളസ്), ഷിബു മുള്ളംകാട്ടിൽ (ദുബായ്) വേണ്ടി ഷാജി വിളയിൽ പാസ്റ്റർ ബേബി വർഗീസിൽ നിന്നും അവാർഡ് ഏറ്റുവാങ്ങി. മികച്ച മലയാളം ലേഖന ജേതാക്കളായ പാസ്റ്റർ ഗോഡ്‌ലി കോരുതി (റാന്നി) നുവേണ്ടി ലേവി ഫിലിപ്പ് പരുത്തിമൂട്ടിലും പാസ്റ്റർ കെ.കെ. ബാബു (കോട്ടയം) വിനുവേണ്ടി പാസ്റ്റർ മനോജ് തോമസ് പാസ്റ്റർ മുല്ലക്കൽനിന്നു അവാർഡ് ഏറ്റുവാങ്ങി.

മികച്ച മലയാളം കവിത അവാർഡ് ജേതാക്കളായ ബിനു ജോൺ (ബഹറിൻ) നുവേണ്ടി ലെവിൻ ലെവിയും, ശാന്തമ്മ നൈനനാൻ (ഡാളസ്)നുവേണ്ടി പാസ്റ്റർ സ്റ്റീഫൻ വർഗീസും അവാർഡ് പാസ്റ്റർ റെജി ശാസ്താംകോട്ടയിൽ നിന്ന് ഏറ്റുവാങ്ങി. മലയാളം ഭാവന അവാർഡ് ജേതാവായ ആൻസി ബിജു (റാന്നി) ക്കുവേണ്ടി ലെബ്രിൻ ലെവി, ജോസ്പ്രകാശ് കരിമ്പിനേത്തിൽ നിന്നും  അവാർഡ് ഏറ്റുവാങ്ങി.

പ്രഥമ ഇംഗ്ലീഷ് ബൈബിൾ ക്വിസ് സീരീസ് I - ജേതാവായ സിസ്റ്റർ റോസമ്മ സ്‌കറിയ (ഡാളസ്)ക്കുവേണ്ടി പാസ്റ്റർ മോഹൻ മാലിയിൽ പാസ്റ്റർ ജെയിംസ് വർഗീസ് ഫലകവും കാപ്പാസ് ഗുഡ്‌വിൽ മിനിസ്ട്രി കാഷ് അവാർഡും ജോസ് പ്രകാശ് കരിമ്പിനേത്തും നൽകി. മലയാളം ബൈബിൾ ക്വിസ് സീരീസ് II - ജേതാവായ ജോൺ കെ. പോളി (അബുദബി)നുവേണ്ടി ജേക്കബ് ശാമുവൽ പാസ്റ്റർ ജെയിംസ് വർഗീസ് ഫലകവും കാപ്പാസ് ഗുഡ്‌വിൽ മിനിസ്ട്രി കാഷ് അവാർഡ് ജോസ് പ്രകാശിൽ നിന്നും സ്വീകരിച്ചു.

vachakam
vachakam
vachakam

മലയാളം ബൈബിൾ ക്വിസ് സീരിസ് III  ജേതാവായ വി.കെ.സ്‌കറിയ (ഡാളസ്)ക്കുവേണ്ടി പാസ്റ്റർ മോഹൻ മാലിയിൽ പാസ്റ്റർജെയിംസ് വർഗീസിൽ നിന്ന് ഫലകവും ജോസ് പ്രകാശ് കരിമ്പിനേത്തിൽനിന്ന് കാപ്പാസ് ഗുഡ്‌വിൽ മിനിസിട്രി കാഷ് ആവാർഡും ഏറ്റുവാങ്ങി.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam