കെന്റക്കി പ്രളയത്തില്‍ മരണം 39 ആയി; ഫെഡറല്‍ എമര്‍ജന്‍സി മാനേജ്‌മെന്റ് ഏജന്‍സിക്ക് വിമര്‍ശനം

AUGUST 13, 2022, 1:54 AM

ഫ്രാങ്ക്ഫര്‍ട്ട്: കിഴക്കന്‍ കെന്റക്കി പ്രളയത്തില്‍ മരണസംഖ്യ ഉയര്‍ന്ന് 39 ആയി. ബ്രെത്തിറ്റ് കൗണ്ടിയില്‍ ഒരാള്‍ കൂടി മരിച്ചെന്ന് കണ്ടെത്തിയതോടെയാണ് ഔദ്യോഗിക മരണസംഖ്യ ഉയര്‍ന്നത്. 

ഫെഡറല്‍ എമര്‍ജന്‍സി മാനേജ്‌മെന്റ് ഏജന്‍സി (ഫെമ) ക്കെതിരെ കടുത്ത വിമര്‍ശനമാണ് കെന്റക്കി ഗവര്‍ണര്‍ ആന്‍ഡി ബെഷര്‍ ഉയര്‍ത്തിയത്. സഹായത്തിനുവേണ്ടിയുള്ള നിരവധി അപേക്ഷകള്‍ ഫെമ തള്ളിക്കളഞ്ഞെന്ന് ബെഷര്‍ കുറ്റപ്പെടുത്തി. പ്രസിഡന്റ് ജോ ബൈഡനെയും വൈസ് പ്രസിഡന്റ് കമല ഹാരിസിനെയും ഫെമ ഉന്നത നേതൃത്വത്തെയും ഇക്കാര്യങ്ങള്‍ ധരിപ്പിച്ചെന്നും ബെഷര്‍ പറഞ്ഞു.

അപ്പലാച്ചിയന്‍ മേഖലയെ കഴിഞ്ഞ മാസം ബാധിച്ച പ്രളയം, ജീവനും വസ്തുവകകള്‍ക്കും വന്‍ നാശമാണ് ഉണ്ടാക്കിയത്. നിലവില്‍ സ്ഥിതിഗതികള്‍ ശാന്തമായിട്ടുണ്ട്. മേഖലയില്‍ തുടരാന്‍ നിര്‍ദേശം ലഭിച്ച രക്ഷാ പ്രവര്‍ത്തകര്‍ക്ക് തിരികെ മടങ്ങാന്‍ അധികൃതര്‍ അനുമതി നല്‍കി.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam