മെക്സിക്കൻ ജയിലിന്‍റെ മാലിന്യക്കൂമ്പാരത്തിൽ നിന്ന് നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തി

JANUARY 26, 2022, 5:36 PM

മെക്സിക്കൻ ജയിലിന്‍റെ മാലിന്യക്കൂമ്പാരത്തിൽ നിന്ന്​ സംസ്കരിക്കപ്പെട്ട നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തി. മെക്സിക്കോയിലെ പ്യൂബ്ലയിൽ ആണ് സംഭവം ഉണ്ടായത്. സംഭവത്തിൽ 20 പൊലീസ് ഉദ്ദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തു. സൂപ്പർവൈസർമാരും, ഗാർഡുകളും ഉൾപ്പെടെ സംശയിക്കുന്ന 23 പേർക്കെതിരെ നോട്ടീസ് അ‍യച്ചതായി പ്യൂബ്ല ഗവർണർ മിഗെൽ ബാർബോസ അറിയിച്ചു. സെക്യൂരിറ്റി, ജയിൽ  മോധാവികളെ പിരിച്ചുവിട്ടതായും മെഗൽ പറഞ്ഞു.

ജയിലിന് സമീപത്തെ മാലിന്യക്കൂമ്പാരത്തിൽ നിന്നും പുനരുത്പാദിപ്പിക്കാൻ പറ്റിയ പാഴ്വസ്തുക്കൾ ശേഖരിക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.  കല്ലറയിൽ നിന്നും മൃതദേഹം എങ്ങനെ ജയിലിന് സമീപത്തെത്തിയെന്നത് സംബന്ധിച്ച് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.  

ഈ മാസം ആറിന്  മരണപ്പെട്ട കുട്ടിയുടെ മൃതദേഹമാണ് മാലിന്യക്കൂമ്പാരത്തിൽ നിന്നും കണ്ടെത്തിയത്. ജന്മനാലുള്ള അസുഖങ്ങളെ തുടർന്നായിരുന്നു മരണം. മൂന്ന് മാസം പ്രായമുള്ള കുട്ടിയാണ് മരണപ്പെട്ടത്. മെക്സിക്കോ സിറ്റിയിൽ വച്ച് കുട്ടിയുടെ സംസ്കാരം നേരത്തെ നടത്തിയിരുന്നതായി പ്രോസിക്യൂട്ടർ പറഞ്ഞു.   

vachakam
vachakam
vachakam

സംഭവം അസാധാരണമാണെന്നും, മുമ്പ് സമാനമായ കേസുകൾ റിപ്പോർട്ട് ചെയ്തതായി രേഖകളില്ലെന്നും മെക്സിക്കോ സിറ്റി പ്രോസിക്ക്യൂട്ടർ ഓഫീസ്  വക്താവ് ഉല്ലിസെസ് ലാറ പറഞ്ഞു.കുറ്റകൃത്യങ്ങളുടേയും ആക്രമണങ്ങളുടേയും കണക്കുകളിൽ മെക്സിക്കോയിലെ ജയിലുകൾ മുൻ പന്തിയിലാണ്. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam