ക്യാപിറ്റോൾ കലാപത്തിനിടെ തനിക്ക് അടിയന്തര പ്രതികരണ അധികാരം ഇല്ലായിരുന്നെന്ന് ഡിസി നാഷണൽ ഗാർഡ് കമാൻഡർ

JANUARY 28, 2021, 6:06 AM

വാഷിംഗ്ടൺ - യുഎസ് ക്യാപിറ്റോൾ ഉപരോധത്തിലായിരുന്നപ്പോൾ  ജനുവരി 6 ന് നിയമപാലകരെ സഹായിക്കാൻ സൈനികരെ അയയ്ക്കാൻ കഴിഞ്ഞില്ലെന്ന് ഡിസ്ട്രിക്റ്റ് ഓഫ് കൊളംബിയ നാഷണൽ ഗാർഡിന്റെ കമാൻഡർ പറഞ്ഞു. അതിനുള്ള അദ്ദേഹത്തിൻ്റെ അധികാരം പെൻ്റഗൺ എടുത്തു കളഞ്ഞിരുന്നു.

എല്ലാ സൈനിക മേധാവികൾക്കും സ്വത്ത്, ജീവൻ എന്നിവ പരിരക്ഷിക്കുന്നതിനും എൻ്റെ കാര്യത്തിൽ ഫെഡറൽ പ്രവർത്തനങ്ങൾ, ഫെഡറൽ സ്വത്ത്, ജീവൻ എന്നിവ പരിരക്ഷിക്കുന്നതിനുമായി അടിയന്തിര പ്രതികരണ അധികാരമുള്ളതായി മേജർ ജനറൽ വില്യം വാക്കർ വാഷിംഗ്ടൺ പോസ്റ്റിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. എന്നാൽ ആ സന്ദർഭത്തിൽ എനിക്ക് ആ അധികാരം ഇല്ലായിരുന്നു എന്നദ്ദേഹം കൂട്ടിച്ചേർത്തു.

പകരം ഒരു കലാപം നടക്കുമെന്ന മുന്നറിയിപ്പ് കാപ്പിറ്റോൾ പോലീസ് മേധാവിയുടെ പ്രാഥമിക കോൾ ലഭിച്ചപ്പോൾ ഉത്തരവിറക്കുന്നതിന് മുമ്പ് അന്നത്തെ കരസേന സെക്രട്ടറി റയാൻ മക്കാർത്തിയിൽ നിന്നും അന്നത്തെ ആക്ടിംഗ് പ്രതിരോധ സെക്രട്ടറി ക്രിസ്റ്റഫർ മില്ലറിൽ നിന്നും വ്യക്തമായ എല്ലാ കാര്യങ്ങളും ലഭിക്കുന്നതിനായി വാക്കർ കാത്തിരിക്കേണ്ടി വന്നു.

vachakam
vachakam
vachakam

നാഷണൽ ഗാർഡിലെ അധിക അനുമതികളിലൂടെ കടന്നു പോകേണ്ട ആവശ്യമില്ലായിരുന്നുവെങ്കിൽ വളരെ പെട്ടെന്നു തന്നെ സംഭവ സ്ഥലത്തുണ്ടാകുമായിരുന്നെന്നു വാക്കർ ഔട്ട്‌ലെറ്റിനോട് പറഞ്ഞു. പകരം അനുമതി ലഭിക്കാൻ ഒരു മണിക്കൂർ എടുത്തു. നിരവധി പ്രാദേശിക, ഫെഡറൽ ഏജൻസികളിൽ നിന്നുള്ള ഉന്നത നിയമപാലകർ ഈ മാസം ആദ്യം നടന്ന കലാപത്തിൻ്റെ തയ്യാറെടുപ്പിലുണ്ടായ അഭാവവും പ്രതികരണവും വൈകിയതിൻ്റെ  പേരിൽ പരിശോധനയിലാണ്. ഒരു ക്യാപിറ്റോൾ  പോലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ അഞ്ച് പേർ സംഭവത്തിൽ മരിച്ചു.

അന്നത്തെ സുരക്ഷാ പോരായ്മകളെക്കുറിച്ച് ആഴത്തിൽ അന്വേഷിക്കാൻ കോൺഗ്രസ് തയ്യാറെടുക്കുമ്പോൾ വാക്കറും മക്കാർത്തിയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും ചൊവ്വാഴ്ച സംഭവത്തിൻ്റെ ചുരുക്കം ഹൗസ് അപ്രോപ്രിയേഷൻ കമ്മിറ്റിയെ അറിയിച്ചു.

വാഷിംഗ്ടൺ ഡിസിയിൽ പ്രധിഷേധിച്ച പൗരന്മാരെ നിയന്ത്രിക്കാൻ അന്നത്തെ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ  നിർദേശപ്രകാരം അംഗങ്ങളെ വിന്യസിച്ചതിന് ജൂണിൽ സൈനിക റിസർവ് ഫോഴ്‌സ് വ്യാപകമായ വിമർശനങ്ങൾ നേരിട്ടതിനെത്തുടർന്ന് സൈനികരെ വിന്യസിക്കുന്നത് അടിയന്തര പ്രതികരണമായി ദേശീയ ഗാർഡിൽ അധിക പ്രോട്ടോക്കോളുകൾ സ്ഥാപിച്ചു. 

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam