മുതലയെ രക്ഷിച്ചു

FEBRUARY 21, 2021, 4:57 PM

ഫ്‌ളോറിഡ കോളേജ് ഓഫ് വെറ്ററിനറിയിൽ അനുക്കെറ്റ് എന്ന പേരുള്ള മുതലയ്ക്കു വയറ്റിൽ പോയ ഷൂ പുറത്തെടുക്കാൻ ശസ്ത്രക്രിയ നടത്തി. സെന്റ് അഗസ്റ്റിൻ അലിഗേറ്റർ ഫാം സൂ പാർക്കിൽ ജീവിക്കുന്ന മുതലയ്ക്ക്, സന്ദർശകർ വന്നു പോയപ്പോൾ അവിചാരിതമായി വെള്ളത്തിൽ വന്നു കിട്ടിയതാണ് ഷൂ. ഫെബ്രുവരി 5 നു നടന്ന ശസ്ത്രക്രിയയിലൂടെ വിജയകരമായി ഷൂ പുറത്തെടുത്തു.

10.5 അടി നീളവും, 341 പൗണ്ട് ഭാരവും ഉള്ള മുതലയ്ക്ക് ശസ്ത്രക്രിയ അല്ലാതെ മറ്റു മാർഗ്ഗങ്ങൾ ഒന്നും ഫലിച്ചില്ല. ഷൂ നീക്കം ചെയ്തതിനു ശേഷം മുതലയെ അതിന്റെ വാസസ്ഥലത്തേക്ക് തന്നെ തിരികെ കൊണ്ട് പോയി. അവിടെ ഒറ്റയ്ക്ക് ഒരു പ്രത്യേക ഭാഗത്തു സുഖപ്പെടുന്നത് വരെ വിശ്രമത്തിലാണ്. അവിടെ സന്ദർശകരെ ഒന്നും അനുവദിക്കാത്ത പ്രദേശമാണ്.

കുറെ നാളത്തെ വിശ്രമം ആവശ്യമാണ് പൂർണതോതിൽ വെള്ളത്തിൽ സഞ്ചരിക്കാൻ എന്നാണ് മൃഗശാല അധികൃതർ പറയുന്നത്. സൂവിലെ മെഡിക്കൽ ടീം ഡോക്ടർ ആഡം ബിഡ്‌സോവ്‌സ്‌കിയുടെ നേതൃത്വത്തിലാണ് സർജറി നടത്തിയത്. വലിയ മൃഗങ്ങളുടെ സർജൻ എന്ന ഖ്യാതി ഡോക്ടർ ആഡം ഇതിനകം നേടി കഴിഞ്ഞു.

vachakam
vachakam
vachakam

A zoo crocodile in Florida underwent surgery to remove a shoe from her stomach.

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam