കോവിഡ്: യു.എസില്‍ അതിതീവ്ര വ്യാപനം; ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തില്ലെന്ന് വൈറ്റ് ഹൗസ്

NOVEMBER 24, 2021, 10:56 PM

വാഷിംഗ്ടണ്‍: യു.എസില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. കോവിഡ് ഡെല്‍റ്റ വകഭേദം അതിവേഗത്തില്‍ പടര്‍ന്ന് പിടിക്കുന്നത് മൂലം രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ ഐ.സി.യു കിടക്കകള്‍ തികയാതെ വരുമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. 

കൊളറാഡോ, മിനിസോട്ട, മിഷിഗണ്‍ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് നിലവില്‍ ഏറ്റവും കൂടുതല്‍ ഐ.സി.യു കിടക്കകള്‍ ഏറ്റവും കൂടുതല്‍ ഉപയോഗത്തിലുള്ളത്. ഈ സംസ്ഥാനങ്ങളില്‍ മിഷിഗണിലാണ് രോഗികളുടെ എണ്ണം ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

അതേസമയം രാജ്യത്ത് വാക്‌സിനേഷന്‍ കൂടുതല്‍ വേഗത്തിലാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്. യൂറോപ്പില്‍ കോവിഡ് കേസുകള്‍ നിയന്ത്രണാതീതമാം വിധം ഉയരുന്നത് ആശങ്ക പടര്‍ത്തുന്നുണ്ട്. ജര്‍മ്മനിയില്‍ കഴിഞ്ഞ ദിവസം 30,643 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ചുരുങ്ങിയ സമയം കൊണ്ട് 20 ലക്ഷത്തോളം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായാണ് വിവരം. 27,000 ത്തോളം പേര്‍ മരിച്ചു. അതേ സമയം കേസുകള്‍ വര്‍ദ്ധിക്കുന്നതിനാല്‍ യൂറോപ്യന്‍ രാജ്യമായ ആസ്ട്രിയയില്‍ 20 ദിവസത്തെ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി.

vachakam
vachakam
vachakam

യു.എസില്‍ കൊവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നുണ്ടെങ്കിലും വീണ്ടും ലോക്ഡൗണ്‍ ഏര്‍പ്പെടുത്തില്ലെന്ന് പ്രഖ്യാപിച്ച് വൈറ്റ് ഹൗസ്. കൊവിഡിനെ പ്രതിരോധിക്കാന്‍ നിലവില്‍ ലോക്ക്ഡൗണല്ലാതെ മറ്റ് വഴികളുണ്ട്. വാക്‌സിനേഷന്‍, ബൂസ്റ്റര്‍ ഷോട്ട്, എന്നിവയിലൂടെയെല്ലാം രോഗത്തെ പ്രതിരോധിക്കാനാവുമെന്ന് കൊവിഡ് കോര്‍ഡിനേറ്റര്‍ ജെഫ് സിന്റേസ് പറഞ്ഞു.

വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലായി 30 ലക്ഷം ആളുകള്‍ യു.എസില്‍ ബൂസ്റ്റര്‍ ഷോട്ടുകള്‍ സ്വീകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ രാജ്യത്തെ ആരോഗ്യപ്രവര്‍ത്തകര്‍ ലോക്ഡൗണ്‍ നിര്‍ദ്ദേശിക്കുന്നില്ലെന്ന് വൈറ്റ് ഹൗസ് സെക്രട്ടറി ജെന്‍ സാകിയും പ്രതികരിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam