ഡാളസ് കൗണ്ടിയിൽ കോവിഡ് കേസ്സുകൾ വർദ്ധിക്കുന്നു : ബുധനാഴ്ച 5 മരണവും 659 പുതിയ കേസുക​ളും

JULY 22, 2021, 10:57 PM

ഡാളസ് : ഡാളസ് കൗണ്ടിയിൽ കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിൽ വീണ്ടും വർദ്ധ​നവ്  മാർച്ച് നാലിന് ശേഷം ഏറ്റവും കൂടുതൽ രോഗികളിൽ കോവിഡ് സ്ഥിരീകരിച്ചത് ജൂലായ് 21 ബുധനാഴ്ച​യാണ്. കൗണ്ടിയിൽ ഇനിയും കേസ്സുകൾ വർദ്ധിക്കാൻ സാധ്യതയുണ്ടെന്ന് ഡാളസ് കൗണ്ടി ജഡ്ജ് ജെ.ജൻങ്കിൻ മുന്നറിയിപ്പ് നൽകി.

അടുത്ത ആഴ്ചയിൽ രോഗികളുടെ എണ്ണത്തിലും ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിലും വൻവർദ്ധനവ് ഉണ്ടാകുമെന്നാണ് യൂണിവേഴ്‌​സിറ്റി ഓഫ് ടെക്‌​സസ് സൗത്ത് വെസ്റ്റേൺ മെഡിക്കൽ സെന്റർ അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടു​ള്ളത്. 65 വയസ്സിന് മുകളിലുള്ളവരാണ് കൂടുതൽ ആശുപത്രിയിൽ പ്രവേശിക്കപ്പെടുന്നതെന്ന് ഡാളസ് കൗണ്ടി ഹെൽത്ത് അധികൃതർ പറഞ്ഞു.

ബുധനാഴ്ച മാത്രം ഡാളസ് കൗണ്ടിയിൽ 659 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത് അഞ്ചു പേരുടെ മരണവും റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ ഡാളസ് കൗണ്ടിയിൽ മാത്രം വൈറസ് തട്ടിയെടുത്തത് 4171 പേരുടെ ജീവ​നാണ്. കൊറോണ വൈറസിനേക്കാൾ ഇരട്ടി മാരകശേഷിയുള്ള ഡെൽറ്റാ വേരിയന്റിന്റെ വ്യാപനവും വർദ്ധിച്ചു വരുന്നതായും ഇതിനെ ഫലപ്രദമായി തടയുന്നതിന് വാക്‌​സിനേറ്റ് ചെയ്യപ്പെടേണ്ടത് അനിവാര്യമാണെന്നും അധികൃതർ നിർദ്ദേശിച്ചിട്ടു​ണ്ട്.

vachakam
vachakam
vachakam

പി.പി. ചെറിയാൻ

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam