അമേരിക്കന്‍ സാമൂഹ്യ വ്യവസ്ഥയ്ക്ക് ഭീഷണിയായി കുടിയേറ്റക്കാരുടെ കടന്നു കയറ്റം

JUNE 10, 2021, 7:51 PM

ന്യുയോര്‍ക്ക്: അതിര്‍ത്തി രാജ്യങ്ങളില്‍ നിന്നും ലോകത്തിന്റെ മറ്റ് മേഖലകളില്‍ നിന്നുമുള്ള കുടിയേറ്റക്കാരുടെ  കലാപവും  ഏറ്റുമുട്ടലും അമേരിക്കന്‍ സാമൂഹ്യ വ്യവസ്ഥകളെ പ്രതികൂലമായി ബാധിച്ചതായി വിലയിരുത്തല്‍. മെയ് മാസത്തില്‍ മാത്രം 180,000 ത്തിലധികം കുടിയേറ്റക്കാര്‍ യുഎസിലേക്ക് കടക്കാന്‍ ശ്രമിച്ചതായി കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ (സിബിപി) വിഭാഗം ഇന്നലെ പ്രഖ്യാപിക്കുകയുണ്ടായി.  തെക്കന്‍ അതിര്‍ത്തിയില്‍ ഇത്  വലിയ പ്രസന്ധികള്‍ക്കു കാരണമാവുന്നു. 

അതിര്‍ത്തിയില്‍ മെയ് മാസത്തില്‍ 180,034 കുടിയേറ്റക്കാരാണ്  കടന്നു കയറിയത്.  ഏപ്രിലില്‍ മാസത്തില്‍ 178,000 പേരും മാര്‍ച്ചില്‍   173,000 പേരും കടന്നു കയറിയതായി സിബിപി പറഞ്ഞു. ഫെബ്രുവരിയില്‍ 100,000 കുടിയേറ്റക്കാരായിരുന്നു ഇങ്ങനെ രാജ്യ സുരക്ഷക്കും മറ്റും ഭീഷണിയുയര്‍ത്തുന്നവിധം കടന്നു കയറിയത്. ഇതെല്ലം കാണിക്കുന്നത് കുടിയേറ്റക്കാരുടെ കടന്നു കയറ്റം വർദ്ധിച്ചുകൊണ്ടേയിരിക്കുകയാണെന്നാണ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍വിഭാഗം വ്യക്തമാക്കുന്നു. 

മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഈ സംഖ്യ അതിശയിപ്പിക്കുന്നതാണ്. 2020 മെയ് മാസത്തില്‍ വെറും 23,000 കുടിയേറ്റമാണ് കണ്ടത്.

vachakam
vachakam
vachakam

കുടിയേറ്റത്തിന്റെ കുതിച്ചുചാട്ടം അതിര്‍ത്തിയിലെ ഉദ്യോഗസ്ഥരെ കബളിപ്പിചു യുഎസിലെ മറ്റിടങ്ങളിലും വാസസ്ഥലമുറപ്പിക്കാന്‍ ശ്രമിക്കുന്നവരാണ്. ബൈഡന്‍ ഭരണകൂടം ഇതിനെതിരെ കര്‍ശന നിലപാടെടുത്തിരുക്കുകയാണ്. മെക്‌സിക്കോ തിരിച്ചെടുക്കാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് നൂറുകണക്കിന് കുട്ടികളടക്കമുള്ള കുടിയേറ്റ കുടുംബങ്ങളെ  വിദൂരങ്ങളിലുള്ള പാര്‍പ്പിട സമുച്ചയങ്ങളിലേക്കു പറഞ്ഞു വിടുകയാണ്. 

കോവിഡ് രോഗബാധിതരായ 180,000 പേരില്‍ 112,302 പേരെ  പൊതുജനാരോഗ്യ പരിരക്ഷയിലൂടെ പുറത്താക്കിയതായി സിബിപി അഭിപ്രായപ്പെട്ടു. അവരില്‍ പലരും അവിവാഹിതരാണ്. യുഎസില്‍ പ്രവേശിക്കുന്നതിന് കുടിയേറ്റക്കാര്‍ ഒന്നിലധികം ശ്രമങ്ങള്‍ നടത്താന്‍ സാധ്യതയുള്ളതിനാല്‍ ടൈറ്റില്‍ 42 കര്‍ശനമാക്കിയതോടെയാണ് ഏറ്റുമുട്ടലുകളുടെ വര്‍ദ്ധനവിന് കാരണവുന്നതെന്ന് സിബിപി  വ്യക്തമാക്കി.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam