വെടിവയ്പ്പിൽ കൊല്ലപ്പെട്ട ആൾക്ക് അനുശോചനം

MAY 3, 2021, 4:35 PM

നോർത്ത് കാരോലിനയിൽ ഷെറീഫിന്റെ ഡെപ്യൂട്ടികൾ വെടിവച്ചു കൊല്ലപ്പെട്ട ആൻഡ്രൂ ബ്രൗൺ ജൂനിയറിന്റെ മൃതസംസ്്കാരത്തിന് മുന്നോടിയായി പൊതുദർശനത്തിന് ഞായറാഴ്ച രണ്ടു സ്ഥലങ്ങളിൽ സൗകര്യം ഒരുക്കി. ഹേർട്ട് ഫോർഡിലും, പിന്നീട് കൊല്ലപ്പെട്ട സ്ഥലമായ എലിസബത്ത് സിറ്റിയിലും നൂറുകണക്കിന് ആളുകൾ ദർശനത്തിൽ പങ്കെടുത്തു, അനുശോചിച്ചു. പാസ്‌കോ കൗണ്ടി ഷെറീഫ് ഡെപ്യൂട്ടികൾ അറസ്റ്റു വാറണ്ടുമായി എത്തിയപ്പോഴാണ് വെടിവച്ചത്.

തലയ്ക്ക് പിന്നിലായാണ് വെടി ഏറ്റത്. പോലീസ് കാമറകളിലെ ദൃശ്യങ്ങൾ പുറത്തുവിടണം എന്ന് കുടുംബവും, പ്രതിഷേധക്കാരും ആവശ്യപ്പെട്ടു. ഹേർട്ട് ഫോർഡിലും, എലിസബത്ത് സിറ്റിയിലും വളരെ വലിയ ജനക്കൂട്ടം ഉണ്ടായി. ഏപ്രിൽ 21 ന് കൊല്ലപ്പെടുന്നതിനു മുൻപ് ബ്രൗണുമായി ചേർന്ന് സമയം ചെലവിട്ടു എന്ന് കസിൻ ടെറെൽ ഗ്രീൻ പറഞ്ഞു. പോലീസ് എന്തോ മറയ്ക്കാൻ ശ്രമിക്കുന്നുണ്ടെന്ന് കസിൻ പറഞ്ഞു. എല്ലാ ദിവസവും എലിസബത്ത് സിറ്റിയിൽ പ്രതിഷേധക്കാർ സമ്മേളിച്ചിരുന്നു.

അന്വേഷണം നടത്തണമെന്നും ഉത്തരവാദികളുടെ മേൽ നടപടി വേണമെന്നും ആവശ്യപ്പെട്ട് അവർ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച് കുറ്റവാളികളെ പിടികൂടാൻ ഓഫീസർമാരെ എല്ലാം ഒരു സ്ഥലത്തു കൊണ്ടുവരണമെന്നാവശ്യപ്പെട്ടു. സത്യം പുറത്തുകൊണ്ടുവരണം എന്ന് പ്രതിഷേധക്കാർ ആവശ്യപ്പെടുന്നു. അനുശോചിക്കാൻ എത്തിയവരിൽ ഒരാൾ പറഞ്ഞു. കൊല്ലപ്പെട്ട ബ്രൗൺ എല്ലാവർക്കും ഒരു സഹായി ആയിരുന്നു. വളരെ, നല്ല മനുഷ്യനായിരുന്നു.

സമൂഹത്തിനുവേണ്ടി നിലകൊള്ളുമായിരുന്നു എന്ന്. ക്ഷണിതാക്കൾ മാത്രം പങ്കെടുക്കുന്ന മൃതസംസ്‌കാരം തിങ്കളാഴ്ച നടത്തും.

Mourners attend viewing for man shot by North Carolina deputies

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam