സിഖ് വംശജർ കൊല്ലപ്പെട്ട സംഭവം ;  എല്ലാ സഹായവും നൽകുമെന്ന് എസ്.ജയശങ്കർ

APRIL 17, 2021, 4:56 PM

അമേരിക്കയിലെ ഇൻഡ്യാനാ പോളിസിൽ നാല് സിഖ് വംശജർ വെടിയേറ്റ് മരിച്ച സംഭവത്തിൽ ഇടപെട്ട് ഇന്ത്യൻ വിദേശകാര്യവകുപ്പ്. തൊഴിലിടത്തിലുണ്ടായ വെടിവെപ്പിൽ ദാരുണാന്ത്യം സംഭവിച്ചവരുടെ കുടുംബങ്ങൾക്ക് വേണ്ട എല്ലാ സഹായവും നൽകുമെന്ന് വിദേശകാര്യമന്ത്രി എസ്.ജയശങ്കർ അറിയിച്ചു.

 

‘ അമേരിക്കയിലെ  സംഭവം ലോകമെമ്പാടുമുള്ള ഇന്ത്യൻ വംശജർക്ക് വലിയ ഞെട്ടലാണുണ്ടാക്കിയിരിക്കുന്നത്. ചിക്കാഗോയിലെ ഇന്ത്യൻ നയതന്ത്രകാര്യാലയം മരണപ്പെ ട്ടവരുടെ കുടുംബാംഗങ്ങളെ നേരിട്ട് സന്ദർശിച്ച് വേണ്ട നടപടികളും സഹായവും നൽകുമെ ന്നാണ് തീരുമാനിച്ചിരിക്കുന്നത്.’ എസ്.ജയശങ്കർ പറഞ്ഞു.

vachakam
vachakam
vachakam

എട്ട് പേരാണ് ഫെഡ് എക്‌സ് കമ്പനിയുടെ കേന്ദ്രത്തിൽ നടന്ന കൂട്ടവെടിവെപ്പിൽ കൊല്ലപ്പെട്ടത്. 19 വയസ്സുള്ള ബ്രാൻഡൺ സ്‌കോട്ട ഹോൾ എന്ന യുവാവാണ് വെടിവെച്ചതെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ബ്രാൻഡൻ ഫെഡ് എക്‌സ് കൊറിയർ കമ്പനിയിലെ മുൻ ജീവന ക്കാരനാണ്. ഈ സ്ഥാപനവുമായി ബന്ധപ്പെട്ട് സിഖുകാരുൾപ്പെടെ നൂറുകണക്കിന് ഇന്ത്യക്കാരാണ് ജോലിചെയ്യുന്നത്.

 

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam