ട്രംപിന്റെ സ്ഥാനാര്‍ത്ഥിത്വ പ്രഖ്യാപനത്തോട് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ തണുത്ത പ്രതികരണം

NOVEMBER 24, 2022, 4:01 AM

കാലിഫോര്‍ണിയ: പ്രസിഡന്റ് സ്ഥാനത്തേക്ക് മൂന്നാമത്തെ മല്‍സരത്തിനും ഉണ്ടാവുമെന്ന ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തോട് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ തണുത്ത പ്രതികരണമെന്ന് റിപ്പോര്‍ട്ട്. 45 ശതമാനം റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ മാത്രമാണ് മുന്‍ പ്രസിഡന്റിനെ പിന്തുണയ്ക്കുന്നതെന്ന് പൊളിറ്റിക്കോ-മോണിംഗ് അഭിപ്രായ സര്‍വേ വ്യക്തമാക്കുന്നു. ഇടക്കാല തെരഞ്ഞെടുപ്പിന് മുന്‍പ് ട്രംപിന് 47% റിപ്പബ്ലിക്കന്‍ അംഗങ്ങളുടെ പിന്തുണയുണ്ടായിരുന്നു. തെരഞ്ഞെടുപ്പില്‍ ട്രംപ് പിന്തുണച്ച ഭൂരിഭാഗം സ്ഥാനാര്‍ത്ഥികളും പരാജയപ്പെട്ടത് മുന്‍ പ്രസിഡന്റിന്റെ സാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിച്ചിട്ടുണ്ടെന്നാണ് ഇത് സൂചിപ്പിക്കുന്നത്.

എങ്കിലും നിലവില്‍ ട്രംപിന് തന്നെയാണ് പാര്‍ട്ടിയില്‍ മുന്‍തൂക്കം. ഫ്‌ളോറിഡ ഗവര്‍ണര്‍ റോണ്‍ ഡിസാന്റിസിന് 30% റിപ്പബ്ലിക്കന്‍സിന്റെ പിന്തുണയുണ്ട്. ട്രംപിന് ഭീഷണിയായി ഡിസാന്റിസ് ഉയര്‍ന്നു വരുമെന്നാണ് വിവിധ അഭിപ്രായ സര്‍വേകള്‍ ചൂണ്ടിക്കാട്ടുന്നത്. ഫ്‌ളോറിഡ ഗവര്‍ണറെ മുഖ്യ എതിരാളിയായി അംഗീകരിച്ചു കഴിഞ്ഞെന്ന് സൂചിപ്പിച്ച് കനത്ത ആക്രമണം ട്രംപ് അദ്ദേഹത്തിനെതിരെ അഴിച്ചു വിട്ടിട്ടുമുണ്ട്. 

മുന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സടക്കം മറ്റ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിത്വ മോഹികള്‍ക്കെല്ലാം ഒറ്റയക്ക പിന്തുണ മാത്രമാണ് ലഭിച്ചത്. സ്ഥാനാര്‍ത്ഥിത്വം സജീവ പരിഗണനയിലുണ്ടെന്നും ക്രിസ്മസ് അവധിക്കാലത്ത് തീരുമാനം പ്രഖ്യാപിക്കുമെന്നും പെന്‍സ് വ്യക്തമാക്കിയിട്ടുണ്ട്. നവംബര്‍ 18-20 തിയതികളില്‍ നടത്തിയ അഭിപ്രായ സര്‍വേയില്‍ 2,018 റിപ്പബ്ലിക്കന്‍സാണ് പങ്കെടുത്തത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam