ന്യൂ ഹാംപ്ഷയര്‍: മൗണ്ട് വാഷിംഗ്ടണില്‍ മൈനസ് 108 ഡിഗ്രി ഫാരന്‍ഹീറ്റ് വരെയെത്തി റെക്കോഡിട്ട തണുപ്പിന് ഇന്ന് തെല്ല് ആശ്വാസം. അലാസ്‌കയില്‍ മുന്‍പ് രേഖപ്പെടുത്തിയ 105 ഡിഗ്രി ഫാരന്‍ഹീറ്റാണ് മൗണ്ട് വാഷിംഗ്ടണില്‍ ശീതതരംഗം തകര്‍ത്തത്. 2004 ല്‍ റെക്കോഡ് ചെയ്ത 102.7 ഡിഗ്രി ഫാരന്‍ഹീറ്റായിരുന്നു മൗണ്ട് വാഷിംഗ്ടണിലെ മുന്‍ റെക്കോഡ്.
ശീതതരംഗ മുന്നറിയിപ്പ് 1 ദശലക്ഷം ജനങ്ങളിലേക്ക് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഇന്ന് കുറച്ചു. ശനിയാഴ്ച ഉച്ച വരെ 15 ദശലക്ഷം ആളുകളാണ് അതിശൈത്യ മുന്നറിയിപ്പിലുണ്ടായിരുന്നത്. ഞായറാഴ്ച താപനില കൂടുതല്‍ മെച്ചപ്പെടുമെന്നാണ് പ്രവചനം. സാധാരണയ്ക്ക് 5-10 ഡിഗ്രി മുകളിലേക്ക് ഞായറാഴ്ച താപനില എത്തിയേക്കും.
നിരവധി യുഎസ് നഗരങ്ങളില്‍ ശൈത്യ റെക്കോഡുകള്‍ തകര്‍ത്താണ് ആര്‍ട്ടിക് ശൈത്യതരംഗം അല്‍പ്പം പിന്‍വാങ്ങുന്നത്. ബോസ്റ്റണില്‍ മൈനസ് 2 എന്ന റെക്കോഡ് മൈനസ് 10 ആയി തിരുത്തപ്പെട്ടു. 1957 ന് ശേഷം ആദ്യമായാണ് തണുപ്പ് ഇരട്ടയക്കത്തിലേക്ക് കടക്കുന്നത്. മസാച്ചുസെറ്റ്‌സില്‍ മൈനസ് 4 എന്ന റെക്കോഡ് മൈനസ് 13 ആയി തിരുത്തപ്പെട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്