റഷ്യന്‍ ചാരന്‍മാരെ ആവശ്യമുണ്ട്; പുടിന്‍ വിരുദ്ധരെ തേടി സിഐഎ

NOVEMBER 24, 2022, 2:00 AM

വാഷിംഗ്ടണ്‍: റഷ്യക്കാരെ ചാര സംഘടനയിലേക്ക് റിക്രൂട്ട് ചെയ്യാന്‍ തീരുമാനിച്ച് യുഎസ്. ഉക്രെയ്ന്‍ അധിനിവേശമടക്കം പുടിന്റെ നയങ്ങളെ എതിര്‍ക്കുന്ന റഷ്യക്കാരെയാണ് അമേരിക്കന്‍ ചാര സംഘടനയായ സിഐഎ തേടുന്നത്. സിഐഎ ഡെപ്യൂട്ടി ഡയറക്ടറായ ഡേവിഡ് മാര്‍ലോവാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 

'ഞങ്ങളെപ്പോലെ തന്നെ പുടിനെക്കൊണ്ട് മടുത്ത റഷ്യക്കാരെയാണ് ലോകമെങ്ങും തേടുന്നത്. ബിസിനസ് ചെയ്യാന്‍ ഞങ്ങള്‍ തയാറാണ്,' വിര്‍ജീനിയയിലെ ജോര്‍ജ് മേസണ്‍ സര്‍വകലാശാലയിലെ പരിപാടിയില്‍ പങ്കെടുത്ത് മാര്‍ലോവ് പറഞ്ഞു.

ഉക്രെയ്ന്‍ യുദ്ധം ഒരു വിഭാഗം റഷ്യക്കാരില്‍ കടുത്ത പുടിന്‍ വിരോധം സൃഷ്ടിച്ചിട്ടുണ്ടെന്നാണ് അമേരിക്ക വിലയിരുത്തുന്നത്. നിര്‍ബന്ധിത പടയൊരുക്കം പ്രഖ്യാപിച്ചതോടെ ലക്ഷക്കണക്കിന് ആളുകളാണ് അയല്‍ രാജ്യങ്ങളിലേക്ക് പലായനം ചെയ്തത്. സൈനിക ഉദ്യോഗസ്ഥരില്‍ പലരും പുടിന്റെ തീരുമാനങ്ങളോട് കടുത്ത അതൃപ്തി ഉള്ളില്‍ ഒതുക്കിയിട്ടുണ്ട്. സാമ്പത്തിക ഉപരോധം മൂലം സംജാതമായിരിക്കുന്ന പ്രതിസന്ധിയും ജനരോക്ഷത്തിലേക്ക് റഷ്യയെ നയിച്ചിരിക്കുന്നു. ഇതെല്ലാം അനുകൂല സാഹചര്യങ്ങാണെന്ന് യുഎസ് കണക്കാക്കുന്നു. ചാര സംഘടയിലേക്ക് കൂടുതല്‍ റഷ്യക്കാരെ റിക്രൂട്ട് ചെയ്യാനുള്ള തയാറെടുപ്പ് ആരംഭിച്ചിരിക്കുന്നതിന്റെ പശ്ചാത്തം ഇതാണ്. 

vachakam
vachakam
vachakam

അതേസമയം യൂറോപ്യന്‍ രാജ്യങ്ങള്‍ റഷ്യയുടെ ചാരന്‍മാരെ കണ്ടെത്തി പുറത്താക്കുന്ന നടപടികള്‍ ത്വരിതപ്പെടുത്തി. റഷ്യന്‍ ചാരന്‍മാരെന്ന് സംശയിക്കുന്ന 400 ല്‍ ഏറെ റഷ്യക്കാരെയാണ് ഇതിനകം പുറത്താക്കിയിരിക്കുന്നത്.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam