തനിക്ക് നീതി കിട്ടുമെന്നാണ് വിശ്വാസം: ഷൈന വിറ്റേക്കര്‍

APRIL 17, 2021, 8:47 AM

തനിക്ക് നീതി ലഭിക്കുമെന്നാണ് വിശ്വസിക്കുന്നതെന്ന് കഴിഞ്ഞ ദിവസം യുഎസില്‍ വെടിവെപ്പില്‍ മരിച്ച ഡോണ്ടെ റൈറ്റിന്റെ ഭാര്യ ഷൈന വിറ്റേക്കര്‍. കഴിഞ്ഞ ദിവസമാണ് ട്രാഫിക് സ്റ്റോപ്പില്‍ വെച്ച് 48കാരനായ ഡോണ്ടെ റൈറ്റ് വെടിവെപ്പില്‍ കൊല്ലപ്പെടുന്നത്. വാഹനത്തിന്റെ രേഖകള്‍ കാലാവധി കഴിഞ്ഞതിനാല്‍ ഇയാളെ അറസ്റ്റു ചെയ്യാന്‍ പൊലീസ് ശ്രമിക്കുന്നതിനിടയിലാണ് വെടിവെപ്പുണ്ടായത്. 

വെടിവെപ്പില്‍ ഒരു പൊലീസുദ്യോഗസ്ഥര്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. ഡോണ്ടെ റൈറ്റിന് 2 വയസുള്ള ഒരു മകനുണ്ട്. തന്റെ മകന് വളരെ നല്ല അച്ഛനായിരുന്നു അദ്ദേഹമെന്ന് ഷൈന വിറ്റേക്കര്‍ പറഞ്ഞു. ഇനി മകന് തന്റെ പിതാവിന്റെ നല്ല ഓര്‍മകള്‍ നല്‍കാനാണ് തങ്ങള്‍ക്ക് കഴിയുകയെന്ന് അവര്‍ കണ്ണീരോടെ പറഞ്ഞു. 

പൊലീസ് പിടിയിലായെന്ന് മനസിലായപ്പോള്‍ കാറില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോഴാണ് ഡോണ്ടെ റൈറ്റിന് വെടിയേല്‍ക്കുന്നത്. കുട്ടിയുടെ പിതാവിന്റെ മരണത്തിനുശേഷം, തനിക്കും കുടുംബത്തിനും ധനസഹായം ലഭിക്കുന്നത് വളരെ ഉപകാരപ്പെടുന്നുണ്ടെന്നും തങ്ങള്‍ക്ക് വലിയ ആശ്വാസമാണ് അത് നല്‍കുന്നതെന്നും അവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam