തായ്‌വാന്‍ വിഷയം: വിവിധ മേഖലകളില്‍ യുഎസുമായുള്ള സഹകരണം അവസാനിപ്പിക്കുന്നെന്ന് ചൈന

AUGUST 5, 2022, 4:18 PM

ബെയ്ജിംഗ്: സൈനിക തലത്തിലെ ചര്‍ച്ചകളടക്കം യുഎസുമായി നടത്തുന്ന വിവിധ ആശയവിനിമയങ്ങളും സഹകരണങ്ങളും അവസാനിപ്പിക്കുകയാണെന്ന് ചൈന. ചൈന-യുഎസ് കാലാവസ്ഥാ മാറ്റ ചര്‍ച്ചകളും റദ്ദാക്കിയിട്ടുണ്ട്. യുഎസ് ജനപ്രതിനിധി സഭാ സ്പീക്കര്‍ നാന്‍സി പെലോസിയുടെ തായ്‌വാന്‍ സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തിലാണ് നടപടികള്‍.

ഗ്ലാസ്‌ഗോയില്‍ കഴിഞ്ഞ വര്‍ഷം നടന്ന സിഒപി26 ഉച്ചകോടിക്കിടെ ലോകത്തെ അമ്പരപ്പിച്ചുകൊണ്ട് ഒരു കാലാവസ്ഥാ മാറ്റ സഹകരണ പദ്ധതി ചൈനയും യുഎസും പ്രഖ്യാപിച്ചിരുന്നു. ലോകത്തെ ഏറ്റവും വലിയ രണ്ട് കാര്‍ബണ്‍ ബഹിര്‍ഗമന രാഷ്ട്രങ്ങളാണ് ചൈനയും യുഎസും.

ഉന്നത സൈനിക നേതൃത്വങ്ങങ്ങള്‍ തമ്മില്‍ നടക്കാനിരുന്ന രണ്ട് കൂടിക്കാഴ്ചകളും റദ്ദാക്കപ്പെട്ടിട്ടുണ്ട്. അനധികൃത കുടിയേറ്റക്കാരെ പരസ്പരം കൈമാറാനുള്ള പരിപാടി, മയക്കുമരുന്നുകള്‍ക്കെതിരെയുള്ള സംയുക്ത നടപടി എന്നിവയും റദ്ദാക്കുകയാണെന്ന് ബെയ്ജിംഗ് അറിയിച്ചു. നാന്‍സി പെലോസിക്കെതിരെ ഉപരോധവും ചൈന പ്രഖ്യാപിച്ചിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam