കിം ജോംഗ് ഉന്നിനെ  കാണണം; ബന്ധം ലക്ഷ്യമെന്ന് ജപ്പാൻ പ്രധാനമന്ത്രി

APRIL 17, 2021, 5:04 PM

വടക്കൻ കൊറിയയുടെ ഭരണാധികാരി കിം ജോംഗ് ഉന്നുമായി കൂടിക്കാഴ്ച നടത്തുമെന്ന് ജപ്പാൻ പ്രധാനമന്ത്രി. അമേരിക്കയിൽ ഔദ്യോഗിക സന്ദർശനം നടത്തുന്നതിനിടെയാണ് വടക്കൻ കൊറിയയുമായി ബന്ധം ശക്തിപ്പെടുത്താനുള്ള സാദ്ധ്യതയാണ് യോഷിഹിതേ സുഗ മുന്നിൽ കാണുന്നത്. നാൽപ്പത് വർഷങ്ങളായി തടവിലാക്കിയിരിക്കുന്ന ജപ്പാൻ പൗരന്മാരുടെ മോചനമാണ് സന്ദർശനത്തിലെ ഒരു പ്രധാന ദൗത്യമെന്നും സുഗ പറഞ്ഞു.

 

‘കിം ജോംഗ് ഉന്നുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് താൻ ഒരുക്കമാണ്. ഒപ്പം പൗരന്മാരെ തടവിലാക്കിയിരിക്കുന്ന വിഷയം സംസാരിക്കണം. സ്വയം മുന്നിട്ടിറങ്ങി സംസാരിക്കുക എന്ന നയമാണ് താൻ സ്വീകരിക്കുക.’സുഗ വ്യക്തമാക്കി.

vachakam
vachakam
vachakam

ചാരപ്രവർത്തനത്തിന്റെ പേരിൽ 1970കളിലും 1980കളിലും 17 ജപ്പാൻ പൗരന്മാരെ കൊറിയ തടവിലാക്കിയെന്നാണ് രഹസ്യാന്വേഷണ വിവരം. ജപ്പാൻ ഭാഷ പഠിക്കാനും ജപ്പാന്റെ രീതികൾ പരിശീലിപ്പിക്കാനുമാണ് കൊറിയൻ സൈന്യം പൗരന്മാരെ തടവിലാക്കി യതെന്നാണ് നിഗമനം. എന്നാൽ 2002ൽ തങ്ങളുടെ കയ്യിൽ 13 പേർ മാത്രമേയുള്ളുവെന്ന് കൊറിയ വ്യക്തമാക്കിയിരുന്നു.

 

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam