കാലിഫോര്‍ണിയ: സ്‌കൂളുകളില്‍ എത്താന്‍ കുട്ടികള്‍ ്‌കോവിഡ് വാക്‌സിന്‍ നിര്‍ബന്ധമായും എടുത്തിരിക്കണമെന്ന നിബന്ധന പിന്‍വലിച്ച് കാലിഫോര്‍ണിയ. കോവിഡ് പ്രതിരോധം ലക്ഷ്യമിട്ട് ഗവര്‍ണര്‍ ഗാവിന്‍ ന്യൂസം കൊണ്ടുവന്ന നിയന്ത്രണങ്ങളില്‍ മിക്കവയും പിന്‍വലിച്ചു. സ്റ്റേറ്റില്‍ പ്രഖ്യാപിച്ച കോവിഡ് അടിയന്തരാവസ്ഥ ഈ മാസം 28ന് ഔദ്യോഗികമായി അവസാനിക്കും.
കോവിഡ് വാക്‌സിനേഷന്‍ കുട്ടികളുടെ ആരോഗ്യം സംരക്ഷിക്കാനും സ്‌കൂളുകള്‍ തടസമില്ലാതെ തുറന്നു പ്രവര്‍ത്തിക്കാനും അത്യാവശ്യമാണെന്നും വാക്‌സിനേഷനെ ശക്തമായി പിന്താങ്ങുന്നെന്നും പബ്ലിക് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് പറയുന്നു. എന്നാല്‍ സ്റ്റേറ്റിലെ സ്മാര്‍ട്ടര്‍പ്ലാന്‍ നിലവിലെ കോവിഡ് സാഹചര്യത്തെ ഫലപ്രദമായി നേരിടാന്‍ പര്യാപ്തമാണെന്നും പബ്ലിക് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് നിരീക്ഷിക്കുന്നു. കുട്ടികള്‍ക്കായുള്ള മൊബൈല്‍ വാക്‌സിനേഷന്‍ സേവനങ്ങള്‍ തുടര്‍ന്നും ലഭ്യമായിരിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്