ഇയാന് പിന്നാലെ ആശങ്ക സൃഷ്ടിച്ച് ഓർലീൻ; പസഫിക് തീരത്തെ ലക്ഷ്യമാക്കി നീങ്ങുന്നു

OCTOBER 3, 2022, 12:31 AM

മെക്സിക്കോ സിറ്റി: ഇയാന് പിന്നാലെ വടക്കേ അമേരിക്കൻ ഭൂഖണ്ഡത്തിൽ ആശങ്ക സൃഷ്ടിച്ച് 'ഓർലീൻ" കൊടുങ്കാറ്റ് മെക്സിക്കോയുടെ പസഫിക് തീരത്തെ ലക്ഷ്യമാക്കി നീങ്ങുന്നു

 ശനിയാഴ്ച ചുഴലിക്കാറ്റായി മാറിയ  ഓർലിൻ  ഞായറാഴ്ച പുലർച്ചെ 130 mph (215 kph) വേഗതയിൽ വീശയടിച്ചിരുന്നു. കാറ്റഗറി നാലിൽ  ആണ് ഓർലിനെ കാലാവസ്ഥ നിരീക്ഷണകേന്ദ്രം പട്ടികപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഞായറാഴ്ച വൈകുന്നേരത്തോടെ  കാറ്റിന്റെ ശക്തി  115 mph (185 kmph) ആയി കുറഞ്ഞിരുന്നു. നിലവിൽ ഇസ്‌ലാസ് മരിയാസിന് സമീപത്തൂടെയാണ്  കൊടുങ്കാറ്റ് നീങ്ങിക്കൊണ്ടിരുന്നത്. 

മെക്സിക്കോയിൽ ശക്തമായ മഴയും കാറ്റുമുണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്. മണിക്കൂറിൽ 209 കിലോമീറ്റർ വേഗതയിലാണ് ഓർലീൻ നീങ്ങുന്നതെന്ന് യു.എസിലെ നാഷണൽ ഹറികെയ്ൻ സെന്റർ ജാഗ്രത നൽകി.രാജ്യത്തിന്റെ പസഫിക് തീരപ്രദേശത്തുള്ളവരോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്ന് മെക്സിക്കൻ സിവിൽ പ്രൊട്ടക്ഷൻ ഓഫീസ് മുന്നറിയിപ്പ് നൽകി.

vachakam
vachakam
vachakam

സാൻ ബ്ലാസ് മുതൽ മസാറ്റ്‌ലാൻ വരെയാണ് ചുഴലിക്കാറ്റ് മുന്നറിയിപ്പ്.ജാലിസ്‌കോ സംസ്ഥാന സർക്കാർ, തീരത്തെ പട്ടണങ്ങളിലും നഗരങ്ങളിലും തിങ്കളാഴ്ച സ്കൂളുകൾക്ക് അവധി നൽകി.  മസാറ്റ്‌ലാൻ സ്ഥിതി ചെയ്യുന്ന സിനലോവയിൽ  എമർജൻസി ഷെൽട്ടറുകൾ തുറന്നു.

ചുഴലിക്കാറ്റ് കരയിലേക്ക് നീങ്ങുന്നതോടെ ദുർബലമാകാൻ സാധ്യതയുണ്ടെന്ന്  കാലാവസ്ഥകേന്ദ്രം അറിയിച്ചു. എന്നാൽ ഇത് ഇപ്പോഴും ചുഴലിക്കാറ്റായി ആഞ്ഞടിക്കുമെന്നാണ് പ്രവചനം.  ചില സ്ഥലങ്ങളിൽ 10 ഇഞ്ച് (25 സെന്റീമീറ്റർ) വരെ വെള്ളപ്പൊക്കമുണ്ടാക്കുന്ന മഴ നൽകുമെന്നാണ് റിപ്പോർട്ടുകൾ.

അപകടസാധ്യത മുന്നിൽക്കണ്ട്   മാൻസാനില്ലോ, പ്യൂർട്ടോ വല്ലാർട്ട തുറമുഖങ്ങൾ കപ്പലുകൾക്കായി അടച്ചു. മസാറ്റ്‌ലാൻ, സാൻ ബ്ലാസ്, ന്യൂവോ വല്ലാർട്ട എന്നിവയുൾപ്പെടെയുള്ള തുറമുഖങ്ങൾ  അടച്ചിട്ടുണ്ടെന്ന് മെക്സിക്കോയുടെ നാവികസേന അറിയിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam