ന്യൂജേർസി സംസ്ഥാന പ്രതിനിധി സഭയും സെനറ്റും, കഞ്ചാവ് ചെറിയ തോതിൽ വീടുകളിൽ കൃഷി ചെയ്യുന്നതിനും, ചെറിയ തോതിൽ ഉപയോഗിക്കുന്നതും അനുവദിക്കുന്ന നിയമം പാസാക്കി. ഇനി ഗവർണർ ഫിൽമർഫി ഒപ്പു വയ്ക്കുകയും കൂടി ചെയ്തതോടെ നിയമം പ്രാബല്യത്തിൽ വന്നു.
കഞ്ചാവ് കൈവശം വയ്ക്കുന്നതിനും ചെറിയ തോതിൽ ഉപയോഗിക്കുന്നതിനും 21 വയസിനു മുകളിലുള്ളവർക്ക് ന്യൂജേർസി സംസ്ഥാനത്തു നിയമം അനുവദിക്കുന്നു. നവംബർ മാസത്തിൽ സംസ്ഥാനത്തു നടന്ന വോട്ടെടുപ്പിൽ ജനങ്ങൾ ഇതേ ആവശ്യം അനുകൂലിച്ചുകൊണ്ട് വോട്ടു ചെയ്തു. ന്യൂജേർസിയിൽ ഇതുവരെ മരുന്ന് എന്നരീതിയിൽ കഞ്ചാവ് ഉപയോഗം അനുവദിച്ചിരുന്നു.
നിലവിലുണ്ടായിരുന്ന കഞ്ചാവ് വിരുദ്ധ നിയമം ഫലപ്രദമായിരുന്നില്ല. സാമൂഹ്യ നീതിക്കു വിരുദ്ധവും ആയിരുന്നു. അതുകൊണ്ടാണ് ഈ പുതിയ നിടപടിക്കു വേണ്ടി നാലു വർഷമായി താൻ വാദിച്ചു കൊണ്ടിരുന്നത് എന്ന് ഗവർണർ മർഫി പറഞ്ഞു. ആയിരക്കണക്കിന് കറുത്ത വർണ്ണക്കാർ നിയമത്തിന്റെ പേരിൽ എല്ലാ വർഷവും അറസ്റ്റിലാവുകയും ചെയ്തിരുന്ന അനീതിയ്ക്ക് പരിഹാരമാകും ഈ നിയമ നിർമ്മാണം മൂലം എന്നും ഗവർണർ പറഞ്ഞു.
നിയമാനുസൃതം കഞ്ചാവ് മാർക്കറ്റിൽ നിന്നും വാങ്ങുന്നതിനും കൃഷി ചെയ്യുന്നതിനും സാധിക്കും. ലൈസൻസില്ലാതെ വലിയതോതിൽ കൃഷ ിചെയ്യുന്നതും ലഹരി കള്ളക്കടത്ത് നടത്തുന്നതും കഞ്ചാവിനെ രൂപമാറ്റം ചെയ്യുന്നതും വിതരണവും വില്പനയും നടത്തുന്നതും വിലക്കു തുടരും.
New Jersey state assembly and the senate legalized Marijuana use for adults
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
Follow vachakam.com on Facebook (Facebook.com/vachakam), Twitter and Subscribe Vachakam.com's YouTube Channel (YouTube.com/vachakam).
നിങ്ങളുടെ പ്രിയപ്പെട്ടവരുടെ വേർപാടു സംബന്ധിച്ച വാർത്തകൾ, നിങ്ങൾ എഴുതിയ കഥകൾ, കവിതകൾ, ലേഖനങ്ങൾ, മറ്റു രചനകൾ വാചകം.കോം -ൽ പ്രസിദ്ധീകരിക്കുന്നതിനായി [email protected] ലേക്ക് ഇമെയിൽ അയക്കുക.
വാചകം.കോം ആർട്ടിക്കിൾ, അനുഭവങ്ങൾ പാഠങ്ങൾ, കിഡ്സ് എന്നീ സെക്ഷനുകളിൽ പ്രസിദ്ധീകരിക്കുന്ന കഥ, കവിത, ലേഖനങ്ങൾ, മറ്റു രചനകൾ എന്നിവയുടെ പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. ഇവയുടെ പകർപ്പവകാശo സംബന്ധിച്ചതോ, മറ്റു പരാതികളിലോ Vachakam Ltd കക്ഷി ആയിരിക്കുന്നതല്ല.