വിഡ്ഡികൾ അടങ്ങിയ തന്റെ തിരഞ്ഞെടുപ്പ് പ്രചാരണ സംഘം തന്റെ പ്രതിഛായ തകർത്തു - ട്രംപ്

NOVEMBER 25, 2020, 12:03 AM

ന്യൂയോർക്ക് സിറ്റി മുൻ മേയറും തന്റെ തെരഞ്ഞെടുപ്പ് പ്രചാരണ സംഘത്തിന്റെ നേതാവും അഭിഭാഷകനുമായ റൂഡി ഗിലാനിയടക്കം വിഡ്ഡികളുടെ ഒരു സംഘമാണ് തനിക്ക് ചുറ്റുമെന്നും അവർ പൊതുജനമധ്യത്തിൽ തന്നെ മോശക്കാരനാക്കി അവതരിപ്പിക്കുന്നു വെന്നും തുറന്നടിച്ച് പ്രസിഡന്റ് ട്രംപ്.

ജോ ബൈഡന്റെ തെരഞ്ഞെടുപ്പ് വിജയത്തെ അട്ടിമറിക്കാനോ കോടതിയിൽ തെരഞ്ഞെടുപ്പ് ഫലത്തെ അസാധുവാക്കാനോ തന്റെ അഭിഭാഷകരുടെ സംഘത്തിന് കഴിയാത്തതാണ് ട്രംപിനെ അത്യന്തം പ്രകോപിതനാക്കിയത് ന്യൂജേഴ്‌സി മുൻ ഗവർണറായ ക്രിസ് ക്രിസ്റ്റി ട്രംപിന്റെ ഉപദേശക സംഘം 'രാജ്യത്തിന് തന്നെ അപകമാനകരമാണ്' എന്ന് അധിക്ഷേപിച്ചിരുന്നു.

ട്രംപിന്റെ അഭിഭാഷകരുടെ സംഘം തങ്ങളെത്തന്നെ വിളിച്ചിരുന്നത് 'ഉന്നതരുടെ ഒരു സമരസംഘം' എന്നായിരുന്നു. എന്നാൽ ജോ ബൈഡന്റെ തിളക്കമാർന്ന വിജയം അസാധുവാക്കുന്ന ഒരു കോടതി വിധി പോലും സമ്പാദിക്കുവാൻ അവർക്ക് കഴിഞ്ഞില്ല. തെരഞ്ഞെടുപ്പിൽ വ്യാപക അഴിമതി നടന്നുവെന്ന് ഇവർ ആരോപിക്കുമ്പോഴും, അത് കോടതിയിൽ വസ്തു നിഷ്ഠമായി സ്ഥാപിക്കുന്നതിന് ഒരു തെളിവ് പോലും ലഭ്യമാക്കാൻ ഈ 'ഉന്നത സമരസംഘത്തിന്' കഴിഞ്ഞില്ല.

vachakam
vachakam
vachakam

സംഘത്തിന്റെ തലവനായ സിഡ്‌നി പവൽ നിരത്തിയ ആരോപണങ്ങൾ വൻ വിമർശനം നേരിട്ടിരുന്നു. ജോർജിയയിലെ റിപ്പബ്ലിക്കൻ ഗവർണറും സെക്രട്ടറിയും ബൈഡന് അനുകൂലമായി തെരഞ്ഞെടുപ്പ് ആസൂത്രണം ചെയ്തു എന്നായിരുന്നു സിഡ്‌നി പവലിന്റെ ആരോപണം ട്രംപിനെ തന്നെ ചൊടിപ്പിക്കുന്നതായിരുന്നു. പ്രസ് കോൺഫറൻസിൽ പവലിന്റെയും ഗിലാനിയുടെയും പ്രതികരണങ്ങൾ.

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam