കാലിഫോര്‍ണിയ: മെയിന്‍ ഗേറ്റിലൂടെ വാഹനം നിര്‍ത്താതെ ഓടിയതിനെ തുടര്‍ന്ന് സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി കാലിഫോര്‍ണിയ സൈനിക താവളം അടച്ചു.വെള്ളിയാഴ്ച രാത്രി ഒരു വാഹനം ഫെസിലിറ്റിയുടെ പ്രധാന ഗേറ്റിലൂടെ നിര്‍ത്താതെ പോയതിനെത്തുടര്‍ന്നാണ് കാലിഫോര്‍ണിയ സൈനിക താവളം അടച്ചതെന്ന് സൈനിക വക്താവ് പറഞ്ഞു.
നേവല്‍ ബേസ് കൊറോനാഡോയുടെ ഭാഗമായ നേവല്‍ എയര്‍ സ്റ്റേഷന്‍ നോര്‍ത്ത് ഐലന്‍ഡിന്റെ പ്രവേശന കവാടത്തിലൂടെയാണ് വാഹനം നിര്‍ത്താതെ ഓടിച്ചത്. സംഭവത്തെ തുടര്‍ന്ന് ഡ്രൈവറെ കസ്റ്റഡിയിലെടുത്തതായി നേവല്‍ ബേസ് കൊറോനാഡോ വക്താവ് കെവിന്‍ ഡിക്‌സണ്‍ പറഞ്ഞു.
രാത്രി 10:30 ഓടെ കൊറോനാഡോയിലെ മൂന്നാം സ്ട്രീറ്റിനും അലമേഡ ബൊളിവാര്‍ഡിനും സമീപമുള്ള പ്രവേശന കവാടത്തെ നിരവധി പട്രോള്‍ കാറുകള്‍ വളഞ്ഞു. സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്ന സമയത്ത് സാന്‍ ഡിയാഗോയ്ക്ക് സമീപമുള്ള എയര്‍ സ്റ്റേഷന്റെ ഒന്നിലധികം ഗേറ്റുകള്‍ അടച്ചതായി ഡിക്സണ്‍ പറഞ്ഞു.
സുരക്ഷാ കാരണത്താല്‍ നേവല്‍ എയര്‍ സ്റ്റേഷന്‍ നോര്‍ത്ത് ഐലന്‍ഡിലെ പ്രധാന ഗേറ്റ് നിലവില്‍ അടച്ചിട്ടിരിക്കുകയാണ്. സെക്യൂരിറ്റി അന്വേഷണം നടത്തുമ്പോള്‍ ദയവായി പ്രധാന ഗേറ്റില്‍ നിന്ന് മാറി നില്‍ക്കുക. നേവല്‍ ബേസ് കൊറോനാഡോ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.
കോറോനാഡോ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് മിലിട്ടറി പോലീസുമായി ചേര്‍ന്ന് സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്ന് കെഎന്‍എസ്ഡി-ടിവി റിപ്പോര്‍ട്ട് ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്