വാക്‌സിൻ എടുക്കാത്ത രോഗിക്ക് അവയവ മാറ്റ ശസ്ത്രക്രിയ നിഷേധിച്ചു ആശുപത്രി 

JANUARY 26, 2022, 6:41 PM

കോവിഡ് മഹാമാരി തുടരുകയാണെങ്കിലും ഇപ്പോഴും വാക്‌സിൻ എടുക്കാത്ത ഒത്തിരിപ്പേർ ഉണ്ട് ഇപ്പോഴും നമ്മുക്ക് ചുറ്റും. കോവിഡ്-19-നെതിരെ വാക്സിന്‍ എടുക്കാത്ത രോഗിയുടെ ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ നിരസിച്ചിരിക്കുകയാണ് അമേരിക്കയിലെ ആശുപത്രി എന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്.

31 കാരനായ ഡി.ജെ ഫെര്‍ഗൂസണിന് ആണ് ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ആവശ്യമായി വന്നത്. എന്നാല്‍ ബോസ്റ്റണിലെ ആശുപത്രി മകനെ ശസ്ത്രക്രിയാ പട്ടികയില്‍നിന്ന് ഒഴിവാക്കിയതായി പിതാവ് ഡേവിഡ് പറഞ്ഞു.

കോവിഡ് വാക്‌സിന്‍ തന്റെ മകന്റെ അടിസ്ഥാന വിശ്വാസ തത്വങ്ങള്‍ക്ക് വിരുദ്ധമാണെന്നും അവൻ അതിൽ വിശ്വസിക്കുന്നില്ലെന്നും ആണ് പിതാവ് പറയുന്നത്. ഈ കാരണം കൊണ്ട് തന്നെ ആശുപത്രി അധികൃതർ മകനെ ശസ്ത്രക്രിയയിൽ നിന്നും ഒഴിവാക്കി എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

എന്നാൽ ലഭ്യമായ അവയവങ്ങളുടെ കുറവ് കണക്കിലെടുത്ത്, മാറ്റിവയ്ക്കപ്പെട്ട ഒരു അവയവം സ്വീകരിക്കുന്ന ഒരു രോഗിക്ക് അതിജീവിക്കാനുള്ള ഏറ്റവും വലിയ സാധ്യത ഉണ്ടെന്ന് ഉറപ്പാക്കാന്‍ ഞങ്ങള്‍ ആവുന്നതെല്ലാം ചെയ്യുമെന്നു ആശുപത്രി പ്രസ്താവനയില്‍ പറഞ്ഞു. സര്‍ക്കാര്‍ നയം പിന്തുടരുക മാത്രമാണ് തങ്ങൾ ചെയ്തതെന്നും ആശുപത്രി അറിയിച്ചു.vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam