യുണൈറ്റഡ് എയർലൈൻസ് 24 ബോയിംഗ് 777 വിമാനങ്ങൾ സർവീസിൽ നിന്നും ഒഴിവാക്കുന്നു. 28 വിമാനങ്ങൾ സ്റ്റോറേജിലേക്കും മാറ്റുന്നു. കർശനമായ പരിശോധനകൾ നടപ്പാക്കാൻ ഫെഡറൽ ഏവിയേഷൻ ആവശ്യപ്പെട്ടതിനു പിന്നാലെയാണ് എയർലൈൻസ് നടപടി. പ്രസ്തുത നടപടി മൂലം വളരെ കുറച്ചുപേർക്ക് മാത്രമേ അസൗകര്യം ഉണ്ടാവുകയുള്ളൂ എന്ന് യുണൈറ്റഡ് പറഞ്ഞു. ഡെൻവർ ഇന്റർനാഷണൽ എയർപോർട്ടിൽ ശനിയാഴ്ച അടിയന്തിരമായിതിരിച്ച് ഇറങ്ങിയ വിമാനത്തിന്റെ എൻജിൻ തകരാറുകൾ, പുറപ്പെട്ട ഉടനെ വിമാനത്തിൽ ഭീതി ഉണ്ടാക്കി ചില ഭാഗങ്ങൾ തിരിച്ച് ഇറങ്ങുമ്പോൾ വീടുകൾക്ക് സമീപം വീഴുകയുംചെയ്തു.
അതിനു ശേഷം നടപ്പാക്കിയ എൻജിൻ പരിശോധനകളുടെ ഫലമായി ഫാൻഫ്ളേഡുകൾക്ക് തകരാറുകൾ ഉണ്ടാകാൻ ഇടയുണ്ടെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെട്ടു. അതിനെ തുടർന്നാണ് സർവീസുകൾ നിറുത്തലാക്കുന്നതും വിമാനങ്ങൾ ഒഴിവാക്കുന്നതും. കർശനമായ പരിശോധനകൾ നടത്തുന്നതിനുള്ള സാഹചര്യം ഉണ്ടാക്കുന്നതിനാണ് വിമാനങ്ങൾ എല്ലാം തന്നെ നിലത്ത് ഇറക്കിയത്. ഏറ്റവും പുതിയ വിവരങ്ങൾ അനുസരിച്ച് ഇതേ എൻജിൻ ഘടിപ്പിച്ചുള്ള വിമാനങ്ങൾ യു.എസിലും ജപ്പാനിലും തെക്കൻ കൊറിയയിലും, മാത്രമേ ഉപയോഗത്തിലുള്ളൂ.
യുണൈറ്റഡ് മാത്രമാണ് യു.എസിൽ ഈ എൻജിനുകൾ ഉപയോഗിക്കുന്ന എയർലൈൻസ്. ജപ്പാൻ, ആഭ്യന്തര സർവ്വീസിൽ ഉപയോഗിക്കുന്ന പ്രസ്തുത എൻജിൻ ഘടിപ്പിച്ച വിമാനങ്ങൾ, സർവ്വീസു നിറുത്താൻ ആവശ്യപ്പെട്ടു. ബോയിംഗ് ഈ നടപടികളെ സ്വാഗതം ചെയ്തു.
United Air lines removing 24 Boeing 777 planes
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
Follow vachakam.com on Facebook (Facebook.com/vachakam), Twitter and Subscribe Vachakam.com's YouTube Channel (YouTube.com/vachakam).
നിങ്ങളുടെ പ്രിയപ്പെട്ടവരുടെ വേർപാടു സംബന്ധിച്ച വാർത്തകൾ, നിങ്ങൾ എഴുതിയ കഥകൾ, കവിതകൾ, ലേഖനങ്ങൾ, മറ്റു രചനകൾ വാചകം.കോം -ൽ പ്രസിദ്ധീകരിക്കുന്നതിനായി [email protected] ലേക്ക് ഇമെയിൽ അയക്കുക.
വാചകം.കോം ആർട്ടിക്കിൾ, അനുഭവങ്ങൾ പാഠങ്ങൾ, കിഡ്സ് എന്നീ സെക്ഷനുകളിൽ പ്രസിദ്ധീകരിക്കുന്ന കഥ, കവിത, ലേഖനങ്ങൾ, മറ്റു രചനകൾ എന്നിവയുടെ പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. ഇവയുടെ പകർപ്പവകാശo സംബന്ധിച്ചതോ, മറ്റു പരാതികളിലോ Vachakam Ltd കക്ഷി ആയിരിക്കുന്നതല്ല.