വാഷിംഗ്ടൺ: അമേരിക്കൻ ഭൂഖണ്ഡത്തിൽ ഈ വാരാന്ത്യത്തിൽ പൂർണ ചന്ദ്രഗ്രഹണം ദൃശ്യമാകും. ഈ ചന്ദ്രഗ്രഹണം പതിവിലും കൂടുതൽ നേരം കാണാം. ഇത് ഞായറാഴ്ച (15.05.2022) രാത്രി ആരംഭിച്ച് തിങ്കളാഴ്ച രാവിലെ വരെ തുടരും. ഏകദേശം ഒന്നര മണിക്കൂറോളം ചന്ദ്രനെ മഞ്ഞയിലും ചുവപ്പിലും കാണാം.
ഒരു ദശാബ്ദത്തിനിടെ ആദ്യമായാണ് ചന്ദ്രനെ ഇത്രയും നേരം ഈ നിറങ്ങളിൽ കാണാൻ സാധ്യമാകുന്നത്. വടക്കേ അമേരിക്കയുടെ കിഴക്കൻ ഭാഗങ്ങളിലും മധ്യ, തെക്കേ അമേരിക്കയുടെ ചില ഭാഗങ്ങളിലുമാണ് ചന്ദ്രഗ്രഹണം ഏറ്റവും നന്നായി കാണാനാവുക.
ആഫ്രിക്ക, യൂറോപ്പ്, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിൽ ഭാഗികമായി കാണപ്പെടും. യുഎസിന്റെ ഭാഗമായ അലാസ്ക, ഏഷ്യ, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ ചന്ദ്രഗ്രഹണം ദൃശ്യമാകില്ല.
പൂര്‍ണ ഗ്രഹണം സംഭവിക്കുക ഭൂമി ചന്ദ്രനും സൂര്യനും ഇടയിലൂടെ കടന്നുപോകുകയും അതിന്റെ നിഴല്‍ ചന്ദ്രനില്‍ പതിക്കുകയും ചെയ്യുമ്പോഴാണ്.
വളരെ സാവധാനത്തില്‍, മനോഹരമായ ദൃശ്യമായിരിക്കും ഈ ഗ്രഹണം ഒരുക്കുക എന്ന് നാസ അധികൃതര്‍ വ്യക്തമാക്കി. ഗ്രഹണത്തിന്റെ പല കേന്ദ്രങ്ങളില്‍ നിന്നുള്ള ലൈവ് സ്ട്രീമിങ് നാസ നല്‍കും.
നാസയുടെ ലൂസി എന്ന ബഹിരാകാശ വാഹനം ചന്ദ്ര ഗ്രഹണത്തിന്റെ ദൃശ്യങ്ങള്‍ എടുക്കും. ഇത്തരത്തിലുള്ള ദൈര്‍ഘ്യം കൂടിയ അടുത്ത ചന്ദ്ര ഗ്രഹണം ഈ വര്‍ഷം നവംബറില്‍ ഉണ്ടാകും. ഇത് ദൃശ്യമാവുക ആഫ്രിക്കയിലും യൂറോപ്പിലും മാത്രമാണ്. അതിനുശേഷം ദൈര്‍ഘ്യമുള്ള ചന്ദ്രഗ്രഹണം 2025 ന് മുമ്പ് ഉണ്ടാവില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്