16കാരിയെ ലൈംഗികമായി പീഡിപ്പിച്ചു; അമേരിക്കൻ കൊമേഡിയൻ ബിസ് കോസ്ബി കുറ്റക്കാരൻ

JUNE 22, 2022, 7:03 PM

16കാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ അമേരിക്കൻ കൊമേഡിയൻ ബിസ് കോസ്ബി(84) കുറ്റക്കാരനെന്ന് കാലിഫോർണിയ കോടതി കണ്ടെത്തി.

500,000 ഡോളർ നഷ്ടപരിഹാരം നൽകാനാണ് വിധി. 1975ൽ നടന്ന സംഭവത്തിലാണ് ശിക്ഷാവിധി. പ്രായപൂർത്തിയാകാത്ത സമയത്ത് കോസ്ബി പീഡിപ്പിച്ചുവെന്നാരോപിച്ച് ജൂഡി റൂത്ത് ആണ് കേസുകൊടുത്തത്.

2014ലാണ് കേസ് ഫയൽ ചെയ്തത്. 1975 ൽ പാർക്കിൽ വെച്ച് ബിൽ കോസ്ബി പരിചയപ്പെട്ടുവെന്നും പിന്നീട് അടുത്തുകൂടിയ കോസ്ബി അനുവാദം കൂടാതെ ബലം പ്രയോഗിച്ച് ലൈം​ഗികമായി പീഡിപ്പിച്ചു എന്നുമായിരുന്നു പരാതി.

vachakam
vachakam
vachakam

വൈദ്യപരിശോധനയിൽ ഇവർ പീഡനത്തിരയായി കണ്ടെത്തിയിരുന്നു. റൂത്തിന്റെയും സുഹൃത്ത് ഡോണ സാമുവൽസണിന്റെയും മറ്റ് രണ്ട് സ്ത്രീകളുടെയും മൊഴിയെ കേന്ദ്രീകരിച്ചായിരുന്നു വിചാരണ നടന്നത്.


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam