1969 ല്‍ നടിയെ മയക്കുമരുന്ന് നല്‍കി ലൈംഗികമായി പീഡിപ്പിച്ചു: നടന്‍ ബില്‍ കോസ്ബിയ്‌ക്കെതിരെ ആരോപണം

JUNE 2, 2023, 11:00 AM

ന്യൂയോര്‍ക്ക്:  1969-ല്‍ നടന്‍ ബില്‍ കോസ്ബി തന്നെയും മറ്റൊരു സ്ത്രീയെയും മയക്കുമരുന്ന് നല്‍കി ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് മുന്‍ നടി രംഗത്ത്. കോസ്ബിയുടെ വീട്ടില്‍ വച്ചാണ് സംഭവം നടന്നതെന്ന് ഇപ്പോള്‍ 80വയസ്സുള്ള സ്ത്രീ ആരോപിക്കുന്നു.

സംഭവത്തില്‍ 84കാരനായ കോസ്ബിക്കെതിരെ കേസ് നല്‍കിയിരിക്കുകയാണ് മുന്‍നടിയും ഗായികയുമായിരുന്ന സ്ത്രീ. ലൈംഗിക ദുരുപയോഗ ക്ലെയിമുകളുടെ പരിമിതികളുടെ ചട്ടം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്ന പുതിയ കാലിഫോര്‍ണിയ നിയമപ്രകാരം വ്യാഴാഴ്ച അദ്ദേഹത്തിനെതിരെ കേസെടുത്തു.

വിക്ടോറിയ വാലന്റീനോ (80) ആണ് 54 വര്‍ഷം മുമ്പ് നടന്ന സംഭവത്തില്‍ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഇപ്പോള്‍ 85 വയസ്സുള്ള കോസ്ബിയെ കണ്ടുമുട്ടുബോള്‍ അന്ന് താന്‍ ഒരു അഭിനേത്രിയും ഗായികയുമായിരുന്നുവെന്ന് ഇവര്‍ പറയുന്നു. ലോസ് ഏഞ്ചല്‍സിലെ ഒരു കഫേയില്‍ ആറുവയസ്സുകാരനായ മകന്റെ മുങ്ങിമരണം താങ്ങാനാകാതെ വിതുമ്പിയിരുന്ന തന്നെ ഹാസ്യനടന്‍ സമീപിക്കുകയായിരുന്നു.

vachakam
vachakam
vachakam

തനിക്കും സുഹൃത്തിനും വേണ്ടി സ്പാ ചികിത്സയ്ക്കായി കോസ്ബി പണം വാഗ്ദാനം ചെയ്തതായും തുടര്‍ന്ന് തന്നെയും സുഹൃത്തിനെയും അത്താഴത്തിന് ക്ഷണിച്ചതായും സ്ത്രീ പറയുന്നു. ഡിന്നറിന് തങ്ങളെ കൊണ്ടുപോകാന്‍ കോസ്ബി കാര്‍ അയച്ചതായും വാലന്റീനോ പറയുന്നു. അന്ന് വൈകുന്നേരം ഒരു സ്റ്റീക്ക് ഹൗസില്‍ വെച്ച് കോസ്ബി അവര്‍ക്ക് ഓരോ ഗുളികനല്‍കി, കോടതി ഫയലിംഗില്‍ അവര്‍ പറഞ്ഞു.

ഈ ഗുളിക എടുത്തോളൂ!' 'അത് നിങ്ങള്‍ക്ക് സുഖം തരും. അത് നമ്മളെയെല്ലാം സുഖപ്പെടുത്തും. കോസ്ബി പറഞ്ഞതായി പരാതിയില്‍ വെളിപ്പെടുത്തുന്നു.

കോസ്ബി പിന്നീട് സ്ത്രീകളെ തന്റെ വീട്ടിലേക്ക് കൊണ്ടുപോയി. അവിടെ ഗുളിക കഴിച്ച ലഹരിയില്‍ വാലന്റീനോ കട്ടിലില്‍ കിടന്നുപോയി, പിന്നീട് ഉണര്‍ന്നപ്പോള്‍ അയാള്‍ തന്റെ സുഹൃത്തിനെ ലൈംഗികമായി പീഡിപ്പിക്കുന്നത് കണ്ടതായി വ്യവഹാരത്തില്‍ പറയുന്നു. കോസ്ബി പിന്നീട് മയക്ക് മരുന്ന് ലഹരിയില്‍ തളര്‍ന്നിരുന്ന വാലന്റീനോയുമായി 'നിര്‍ബന്ധിത ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നു' എന്നും കോടതി രേഖകള്‍ ആരോപിക്കുന്നു.

vachakam
vachakam
vachakam

#MeToo കാലഘട്ടത്തിൽ വിചാരണ ചെയ്യപ്പെടുകയും ശിക്ഷിക്കപ്പെടുകയും ചെയ്ത ആദ്യത്തെ സെലിബ്രിറ്റിയായിരുന്നു അദ്ദേഹം, ഫിലാഡൽഫിയയ്ക്കടുത്തുള്ള ഒരു സംസ്ഥാന ജയിലിൽ മൂന്ന് വർഷത്തോളം ശിക്ഷ അനുഭവിച്ചു. പിന്നീട് 2021ല്‍ കോടതി കുറ്റവിമുക്തനാക്കിയിരുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam