ഇയാന്‍ ചുഴലിക്കാറ്റ് തച്ചുതകര്‍ത്ത ഫ്‌ളോറിഡയിലേക്ക് ബൈഡന്‍ ഇന്നെത്തും; ഡിസാന്റിസുമായി കൂടിക്കാഴ്ച

OCTOBER 4, 2022, 3:23 PM

ഫ്‌ളോറിഡ: ചുഴലിക്കാറ്റ് മൂലം ജീവനും സ്വത്തിനും കനത്ത നാശനഷ്ടമുണ്ടായ ഫ്‌ളോറിഡയില്‍ ഇന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ സന്ദര്‍ശനം നടത്തും. ഇയാന്‍ തകര്‍ത്ത ഫോര്‍ട്ട് മയേഴ്‌സ് ബൈഡന്‍ സന്ദര്‍ശിക്കും. ചുഴലിക്കാറ്റ് മൂലം ഫ്‌ളോറിഡയില്‍ മാത്രം 102 ആളുകള്‍ മരിച്ചെന്നാണ് ഇതുവരെയുള്ള കണക്കുകള്‍. മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന. ലീ കൗണ്ടിയില്‍ മാത്രം 55 ആളുകള്‍ മരിച്ചു.

ഇപ്പോഴും പല ദ്വീപുകളും മെയിന്‍ ലാന്‍ഡില്‍ നിന്ന് ഒറ്റപ്പെട്ട സ്ഥിതിയിലാണ്. ലക്ഷക്കണക്കിന് ആളുകള്‍ വൈദ്യുതിയില്ലാതെ ബുദ്ധിമുട്ടുന്നു. ആയിരക്കണക്കിന് വീടുകള്‍ തകര്‍ന്നിട്ടുണ്ട്. 

ഫ്‌ളോറിഡ ഗവര്‍ണര്‍ റോണ്‍ ഡിസാന്റിസും ബൈഡനും തമ്മിലുള്ള കൂടിക്കാഴ്ചയും രാഷ്ട്രീയ വൃത്തങ്ങള്‍ ഉറ്റു നോക്കുന്നു. ബൈഡന്റെ ഏറ്റവും ശക്തരായ വിമര്‍ശകരില്‍ ഒരാളാണ് റിപ്പബ്‌ളിക്കന്‍ പാര്‍ട്ടി അംഗമായ ഡിസാന്റിസ്. 

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam