രണ്ടാം ഊഴം കാത്ത് ബൈഡൻ;  2024 ൽ മത്സരിക്കാൻ തയ്യാറെന്ന് റിപ്പോർട്ടുകൾ 

OCTOBER 4, 2022, 1:49 AM

ന്യുയോര്‍ക്ക് : 2024 ല്‍ നടക്കാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും രണ്ടാം തവണയും താൻ അധികാരത്തിൽ വരുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ.

അൽ ഷാർപ്‌ടണിനെ ഉദ്ധരിച്ച് എൻസിബി ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്. സെപ്റ്റംബർ 2 ന് ഷാർപ്റ്റൺ ഉൾപ്പെടെയുള്ള ലെഗസി ബ്ലാക്ക് സിവിൽ റൈറ്റ്സ് ഓർഗനൈസേഷനുകളിലെ നേതാക്കളുമായി ബൈഡൻ കൂടിക്കാഴ്ച നടത്തിയപ്പോഴാണ് ഇരുവരും തമ്മിൽ ആശയവിനിമയം നടന്നതെന്നാണ് റിപ്പോർട്ട്

രണ്ടാം ടേമിലേക്ക് മത്സരിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ എന്ന്  ഒദ്യോഗികമായി  ബൈഡൻ ഇതുവരെ പറഞ്ഞിട്ടില്ല. എന്നാൽ  ആരോഗ്യവാനാണെങ്കിൽ വീണ്ടും തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന്  ബൈഡൻ നിരവധി തവണ നേരത്തെ പറഞ്ഞിട്ടുണ്ട്.

vachakam
vachakam
vachakam

അമേരിക്കയിലെ തിരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായം കൂടിയ പ്രസിഡന്റ് എന്ന പദവി ഇതിനകം തന്നെ ബൈഡന് ലഭിച്ചിട്ടുണ്ട് . രണ്ടാം വട്ടവും മത്സരിച്ചു വിജയിക്കുകയാണെങ്കില്‍ ബൈഡന് 82 വയസ്സാകും . 78 വയസ്സിലായിരുന്നു ആദ്യം പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam