ഉറക്കം പ്രധാനം; ജി7 ഉച്ചകോടിക്കിടെ ജര്‍മന്‍ ചാന്‍സലറുമായുള്ള കൂടിക്കാഴ്ച ബൈഡന്‍ ഒഴിവാക്കിയെന്ന് റിപ്പോര്‍ട്ട്

JULY 10, 2024, 2:05 AM

വാഷിംഗ്ടണ്‍: 2022 ലെ ജി 7 ഉച്ചകോടിക്കിടെ ജര്‍മ്മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സുമായുള്ള കൂടിക്കാഴ്ച ജോ ബൈഡന്‍ ഒഴിവാക്കിയെന്ന് റിപ്പോര്‍ട്ട്. ഷോള്‍സുമായുള്ള കൂടിക്കാഴ്ച നിശ്ചയിച്ച സമയത്ത് ബൈഡന്‍ ഉറങ്ങാന്‍ പോകുകയാണ് ചെയ്തത്. യുഎസ് പ്രസിഡന്റിന്റെ ഉറക്ക സമയം കൂടി കണക്കിലെടുത്ത് ജര്‍മ്മന്‍ ഉദ്യോഗസ്ഥര്‍ വൈകുന്നേരം നേരത്തെ യോഗം നിശ്ചയിച്ചിരുന്നു. ബൈഡന്‍ കൂടിക്കാഴ്ചക്ക് വരാതിരുന്നത് ഷോള്‍സിനെ ആശ്ചര്യപ്പെടുത്തിയെന്നും വാള്‍സ്്ട്രീറ്റ് ജേണലിലെ റിപ്പോര്‍ട്ട് പറയുന്നു.

ബൈഡന്‍ ജര്‍മ്മന്‍ നേതാവിനെ കാണാന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനെ അയക്കുകയാണ് ചെയ്തത്. 81-കാരനായ അദ്ദേഹത്തിന് ഉക്രെയ്‌നെ സംബന്ധിച്ചുള്ള ഒരു രഹസ്യ മീറ്റിംഗില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് ബ്ലിങ്കെന്‍ പങ്കെടുത്തവരോട് പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. അദ്ദേഹത്തിന് 'ഉറങ്ങാന്‍ പോകേണ്ടി വരും' എന്നാണ് ബ്ലിങ്കന്‍ ഇതിന് കാരണം പറഞ്ഞത്. സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ വക്താവ് ആരോപണങ്ങള്‍ നിഷേധിച്ചു. 

ബൈഡന് പകരം ഷോള്‍സുമായി ബ്ലിങ്കന്‍ കൂടിക്കാഴ്ച നടത്തുമെന്ന് വൈറ്റ് ഹൗസ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നതായി ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

vachakam
vachakam
vachakam

പരിപാടിയില്‍ പങ്കെടുക്കുമ്പോള്‍ ബൈഡന്‍ ബൗദ്ധികമായ തകര്‍ച്ചയുടെ ലക്ഷണങ്ങള്‍ കാണിച്ചില്ലെന്ന് പങ്കെടുത്തവര്‍ പറഞ്ഞതായി റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു. എന്നിരുന്നാലും, അദ്ദേഹം 'ശാരീരികമായി ക്ഷീണിച്ചതിന്റെ ലക്ഷണങ്ങള്‍' കാണിച്ചതായി അവര്‍ സമ്മതിച്ചു. 

ഡെമോക്രാറ്റ് പാര്‍ട്ടിയില്‍ തന്നെ ബൈഡനെതിരെ എതിര്‍ ശബ്ദങ്ങള്‍ ഉയര്‍ന്നു തുടങ്ങിയ ഘട്ടത്തില്‍ പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ട് പ്രസിഡന്റിനെ സംബന്ധിച്ച് തിരിച്ചടിയാണ്. ട്രംപിനെതിരായ ആദ്യ സംവാദത്തിലെ ബൈഡന്റെ മോശം പ്രകടനം ഡെമോക്രാറ്റ് പാര്‍ട്ടിയിലെ അംഗങ്ങളെ പരിഭ്രാന്തരാക്കിയിരുന്നു. അദ്ദേഹം മത്സരത്തില്‍ നിന്ന് പിന്മാറണമെന്നും അല്ലെങ്കില്‍ പാര്‍ട്ടി അദ്ദേഹത്തിന് പകരം കൂടുതല്‍ കാര്യക്ഷമതയുള്ള ഒരാളെ നിയമിക്കണമെന്നും പലരും നിര്‍ദ്ദേശിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam