ആക്ടിംഗ്  യുഎസ് സർജൻ ജനറലായി റിയർ അഡ്മിറലിനെ പ്രഖ്യാപിച്ച് ബൈഡൻ

JANUARY 28, 2021, 4:43 AM

വാഷിംഗ്ടൺ - പ്രസിഡൻ്റ്  ജോ ബൈഡൻ്റെ ഭരണകൂടം നഴ്‌സ് പ്രാക്ടീഷണറും, റിയർ അഡ്മിറലുമായ സൂസൻ ഒർസെഗയെ രാജ്യത്തിൻ്റെ  ആക്ടിംഗ് സർജൻ ജനറലായി തിരഞ്ഞെടുത്തു, ഇത് ഇപ്പോൾ ആരോഗ്യ-മനുഷ്യ സേവന വകുപ്പിൻ്റെ വെബ്‌സൈറ്റിൽ ലിസ്റ്റുചെയ്തിട്ടുണ്ട്.

ഒബാമ ഭരണകാലത്ത് സർജൻ ജനറലായി സേവനമനുഷ്ഠിച്ച ബൈഡൻ്റെ  ഔദ്യോഗിക നോമിനിയായ ഡോ. വിവേക് മൂർത്തിയുടെ നാമനിർദ്ദേശം സെനറ്റ് ഏറ്റെടുക്കുന്നതുവരെയാണ് സൂസൻ്റെ നിയമനം.

അമേരിക്കൻ അസോസിയേഷൻ ഓഫ് നഴ്സ് പ്രാക്ടീഷണേഴ്സ് ഈ നിയമനത്തെ പ്രശംസിച്ചു. അവർ ഒരു നഴ്സ് പ്രാക്ടീഷണറും എഎഎൻപി ഫെലോയുമാണ്.  2019 മാർച്ച് മുതൽ യുഎസ് ആരോഗ്യ-മനുഷ്യ സേവന വകുപ്പിലെ സർജൻ ജനറൽ ഓഫീസിലെ കമ്മീഷൻഡ് കോർപ്സ് ഹെഡ്ക്വാർട്ടേഴ്സിൻ്റെ  ഡയറക്ടറായി സേവനമനുഷ്ഠിച്ചു വരികയാണ്. 

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam