ബൈഡൻ ടെക്‌സസിൽ പോകുന്നു

FEBRUARY 22, 2021, 5:07 PM

പ്രസിഡന്റ് ബൈഡൻ ആകാംക്ഷയോടെ ടെക്‌സസിലേക്കുള്ള യാത്രയെ കാത്തിരിയ്ക്കുന്നു. ജലദൗർലഭ്യം മൂലവും കടുത്ത വൈദ്യുതിക്ഷാമവും, ദുരിതങ്ങളും നേരിടുന്ന ടെക്‌സസിലെ ജനങ്ങളെ നേരിൽ കാണുന്നതിനും അവരോടുള്ള കരുതലും അനുകമ്പയും പ്രകടമാക്കുന്നതിനുവേണ്ടി നടത്താനിരിയ്ക്കുന്ന സന്ദർശനം ഈ വാരത്തിൽ തന്നെ ഉണ്ടാകുമെന്ന് വൈറ്റ് ഹൗസ് കേന്ദ്രങ്ങൾ പറഞ്ഞു. താങ്ങാനാവാത്ത തുക വൈദ്യുതി ബിൽ ഇപ്പോൾ കിട്ടിയത് കൂടുതൽ വിമർശിക്കപ്പെട്ടു.

ടെക്‌സസിലെ ജനജീവിതം, ശീതക്കാറ്റും മഞ്ഞു വീഴ്ചയും മൂലം വലിയ പ്രതികൂലങ്ങളെ നേരിടുകയാണ് ഒരാഴ്ചയായി. ജല ലഭ്യത ഇല്ലാതായതു മൂലം 120,000 ആളുകൾ ദുരിതത്തിലായി. 'ബൈഡന് ടെക്‌സസിൽ സന്ദർശനം നടത്തണം, അവർക്കുള്ള പിന്തുണ അറിയിക്കണം' വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി പറഞ്ഞു. വെള്ളിയാഴ്ച ടെക്‌സസിലെ ഒരു വലിയ ഹോട്ടൽ നിറയെ ആളുകൾതാമസിക്കുമ്പോൾ അഗ്നിബാധ ഉണ്ടായി, വലിയ നാശങ്ങൾ ഉണ്ടാക്കി.

വെള്ളം സംവഹിക്കുന്ന പൈപ്പുകൾ മഞ്ഞും തണുപ്പും മൂലം ഉറഞ്ഞു കട്ടിപിടിച്ചു. വെള്ളം ഒഴുകാൻ കഴിയാതെയായി. കഴിവതും പൊതുജനശ്രദ്ധ ഒഴിവാക്കിയുള്ള നിശബ്ദ സന്ദർശനമാണ് ബൈഡൻ ആഗ്രഹിക്കുന്നത്. കൊടും തണുപ്പും മഞ്ഞുവീഴ്ചയും മൂലമുള്ള നാശനഷ്ടങ്ങൾക്കു ഒരു സഹായം ഫെഡറൽ ഗവൺമെന്റ് പ്രഖ്യാപിച്ചിരുന്നു. അതേക്കുറിച്ചും വലിയ പ്രചാരണം ബൈഡൻ കൊടുക്കുന്നില്ല.

vachakam
vachakam
vachakam

Biden in eager to go to Texas, possibly as soon as this week; White House said

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam