പ്രസിഡന്റ് ജോ ബൈഡൻ ചൊവ്വാഴ്ച അമേരിക്കയുടെ റഷ്യൻ ബന്ധം പുതുക്കുന്നതിന് പ്രസിഡന്റ് വ്ളാഡിമിർ പുടിനെ ഫോൺ വഴി അഭിമുഖീകരിച്ചു എന്ന് വൈറ്റ് ഹൗസിൽ നിന്ന് റിപ്പോർട്ടുകൾ പുറത്തുവരുന്നു. അടുത്തിടെയുണ്ടായ സൈബർ ആക്രമണം മുതൽ പ്രമുഖ പ്രതിപക്ഷ നേതാവിനെ വിഷംകൊടുത്തതുമായി ബന്ധപ്പെട്ട സംഭവവികാസങ്ങൾ വരെ ഫോൺ സംഭാഷണത്തിൽ ചർച്ചയ്ക്ക് വിധേയമായി എന്നും വൈറ്റ് ഹൗസ് കേന്ദ്രീകരിച്ചുള്ള വൃന്ദങ്ങൾ പറയുന്നു. ഉച്ചകഴിഞ്ഞായിരുന്നു കോൾ സംഭാഷണം ആരംഭിച്ചതെന്നും അമേരിക്കയുടെ എതിരാളികൾ എന്ന് കരുതപ്പെടുന്ന റഷ്യയുമായി പുതിയൊരു നയതന്ത്രബന്ധത്തിനുള്ള ആരംഭം കൂടിയാകുന്നതിനു തുല്യമായ പ്രതീതിയാണ് ഇതുവരെ ബൈഡനും പുടിനും നടത്തിയത് എന്നാണ് സൂചന.
ആണവ ഉടമ്പടികൾ ചർച്ച ചെയ്യാനുള്ള പുതിയ നീക്കത്തിന്റെ ഉദ്ദേശ്യത്തോടെയാണ് ഫോൺ കോൾ ഇടപെടൽ നടത്തിയതെന്നും, ഇത് നന്നായി വിപുലീകരിക്കാൻ ബൈഡൻ ഭരണകൂടം ആഗ്രഹിക്കുന്നുവെന്നും ബൈഡന്റെ പ്രസ് സെക്രട്ടറി ജെൻ സാകി പറയുന്നു. ഉക്രെയ്നിലുണ്ടായ റഷ്യൻ ആക്രമണം, സോളാർ വിൻഡ്സ് സൈബർ ഹാക്ക്, അഫ്ഗാനിസ്ഥാനിൽ സേവനമനുഷ്ഠിക്കുന്ന അമേരിക്കൻ സൈനികർക്ക് റഷ്യ നൽകിയ ആശംസകൾ, യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മോസ്കോയുടെ ഇടപെടൽ, അലക്സി നവാൽനിയെ കുറിച്ച് എന്നിങ്ങനെ നിരവധി കാര്യങ്ങൾ പരസ്പരം ചർച്ച ചെയ്തു എന്നൊക്കെ വൈറ്റ് ഹൗസ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
Summary: White house report says, Biden putin first phone call can make difference in relationship with Russia.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
Follow vachakam.com on Facebook (Facebook.com/vachakam), Twitter and Subscribe Vachakam.com's YouTube Channel (YouTube.com/vachakam).
നിങ്ങളുടെ പ്രിയപ്പെട്ടവരുടെ വേർപാടു സംബന്ധിച്ച വാർത്തകൾ, നിങ്ങൾ എഴുതിയ കഥകൾ, കവിതകൾ, ലേഖനങ്ങൾ, മറ്റു രചനകൾ വാചകം.കോം -ൽ പ്രസിദ്ധീകരിക്കുന്നതിനായി [email protected] ലേക്ക് ഇമെയിൽ അയക്കുക.
വാചകം.കോം ആർട്ടിക്കിൾ, അനുഭവങ്ങൾ പാഠങ്ങൾ, കിഡ്സ് എന്നീ സെക്ഷനുകളിൽ പ്രസിദ്ധീകരിക്കുന്ന കഥ, കവിത, ലേഖനങ്ങൾ, മറ്റു രചനകൾ എന്നിവയുടെ പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. ഇവയുടെ പകർപ്പവകാശo സംബന്ധിച്ചതോ, മറ്റു പരാതികളിലോ Vachakam Ltd കക്ഷി ആയിരിക്കുന്നതല്ല.