വാഷിംഗ്ടൺ : യുഎസിലെ 100,000 ഹെയ്തി കുടിയേറ്റക്കാർക്ക് താൽക്കാലിക സംരക്ഷണം നൽകാൻ ബൈഡൻ സർക്കാർ.
ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി (ഡിഎച്ച്എസ്) തിങ്കളാഴ്ച യുഎസിലെ ഹെയ്തിക്കാർക്കായി താൽക്കാലിക സംരക്ഷിത പദവി (ടിപിഎസ്) വിപുലീകരിക്കുന്നതായി പ്രഖ്യാപിച്ചു. ഈ നടപടി കുടിയേറ്റക്കാരെ നാടുകടത്തുന്നതിൽ നിന്ന് 18 മാസത്തേക്ക് കൂടി സംരക്ഷിക്കുന്നു.
സമീപ മാസങ്ങളിലെ രാഷ്ട്രീയ അസ്ഥിരത, പകർച്ച വ്യാധി, കൂട്ട ആക്രമണം എന്നിവ മൂലം ആയിരക്കണക്കിന് ഹെയ്തിക്കാരെ സുരക്ഷിത സ്ഥാനം തേടി അവരുടെ രാജ്യം വിടാൻ നിർബന്ധിതരാക്കി.
2021 മെയ് മാസത്തിലും താൽക്കാലിക സംരക്ഷിത പദവി യു.എസ് ഹെയ്തിയക്കാർക്ക് നൽകിയിരുന്നു. ഈ വർഷം നവംബർ 6 വരെ രാജ്യത്ത് ഉണ്ടായിരുന്ന ഹെയ്തിക്കാർക്ക് സംരക്ഷിത പദവിക്ക് അപേക്ഷിക്കാൻ അർഹതയുണ്ടായിരുന്നു. യുഎസിലെ ഉക്രേനിയക്കാർക്കും അഫ്ഗാനികൾക്കും ഈ വർഷം താൽക്കാലിക പരിരക്ഷയുള്ള പദവിക്ക് അപേക്ഷിക്കാൻ ബൈഡൻ ഭരണകൂടം അനുമതി നൽകിയിട്ടുണ്ട്.
ഈ നടപടി യുഎസിൽ താമസിക്കുന്ന 100,00-ലധികം ഹെയ്തിക്കാരെ പുതുതായി സംരക്ഷിത പദവിക്ക് യോഗ്യരാക്കും. ഏകദേശം 101,000 ഹെയ്തിക്കാർക്ക് സംരക്ഷണമുണ്ട്, കൂടാതെ 53,000 പേർക്ക് സർക്കാരിൽ അപേക്ഷകൾ തീർപ്പാക്കാനുണ്ട്. തിങ്കളാഴ്ച പ്രഖ്യാപിച്ച വിപുലീകരണം ഏകദേശം 110,000 പുതുതായി ടിപിഎസ്ന് അപേക്ഷിക്കാൻ അർഹത നേടി. നിലവിൽ ടിപിഎസ് ഉള്ളവർക്ക്, 2024 ആഗസ്ത് വരെ പരിരക്ഷ ഭരണകൂടം നീട്ടിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്