വിദ്യാർത്ഥികളുടെ മാനസികാരോഗ്യത്തിന് പ്രത്യേക പദ്ധതി; 300 മില്യൺ ഡോളർ ഗ്രാൻഡ്

OCTOBER 4, 2022, 1:57 AM

വിദ്യാർത്ഥികളുടെ മാനസികാരോഗ്യത്തിനായി ബൈഡൻ ഭരണകൂടം  300 മില്യൺ ഡോളർ പ്രഖ്യാപിച്ചു. രാജ്യത്തുടനീളമുള്ള സ്കൂളുകളിൽ  കൗൺസിലറെ നിയമിക്കാനും, പ്രവർത്തനങ്ങൾക്കും യുഎസ് വിദ്യാഭ്യാസ വകുപ്പ് 280 മില്യൺ ഡോളറിന്റെ  ഗ്രാന്റുകൾ അനുവദിക്കും.

നാഷണൽ സെന്റർ ഫോർ എജ്യുക്കേഷണൽ സ്റ്റാറ്റിസ്റ്റിക്സിന്റെ റിപ്പോർട്ട് അനുസരിച്ച്, യു.എസ്. പബ്ലിക് സ്‌കൂളുകളിൽ ഏറ്റവും കുറവ് ജീവനക്കാരുള്ള അഞ്ച് ജോലികളിൽ മാനസികാരോഗ്യ വിദഗ്ധരും ഉൾപ്പെടുന്നു.

അത്യാഹിത വിഭാഗങ്ങൾക്കായി ആരോഗ്യ-മനുഷ്യ സേവന വകുപ്പും ഫണ്ട് അനുവദിക്കും. ജൂണിൽ പ്രസിഡന്റ് ജോ ബൈഡൻ ഒപ്പുവെച്ച ബൈപാർട്ടിസൻ സേഫ് കമ്മ്യൂണിറ്റി ആക്ടിൽ നിന്നുമാണ് ധനസഹായം ലഭിക്കുക.

vachakam
vachakam
vachakam

കൗമാരക്കാർക്കിടയിലെ മാനസിക പ്രശ്നങ്ങൾ, ആക്രമണങ്ങൾ  പ്രത്യേകിച്ച് കൂട്ട വെടിവയ്പ്പുകൾ എന്നിവ വർധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് ഈ നടപടി .

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam