കാലാവസ്ഥാ വ്യതിയാന പ്രശ്നങ്ങൾക്ക് തടയിടാൻ ബൈഡന്റെ അമേരിക്ക! 

JANUARY 27, 2021, 9:10 PM

കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട കാര്യത്തിൽ ഏറ്റവും മികച്ച നിലപാടുമായി അമേരിക്ക മുന്നോട്ടു പോകാൻ ഒരുങ്ങുന്നു. ലോകം മൊത്തം പ്രതിസന്ധി സൃഷ്ടിക്കുന്ന വിധം കാലാവസ്ഥാ വ്യതിയാന സൂചനകൾ ഓരോന്നായി മനുഷ്യരാശിക്ക് ലഭിക്കുന്ന സാഹചര്യത്തിലാണ് അമേരിക്ക മാതൃകാപരമായ നീക്കങ്ങളുമായി മുന്നോട്ടു പോകാൻ ശ്രമിക്കുന്നത്. പ്രസിഡണ്ട് ജോ ബൈഡൻ ഇതിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. കൊറോണ വൈറസിനെതിരെയുള്ള പോരാട്ടത്തിനൊപ്പം തുല്യ പ്രാധാന്യത്തോടെ കാലാവസ്ഥ വ്യതിയാനങ്ങളെ സംബന്ധിച്ചുള്ള മുൻകരുതലുകളും സ്വീകരിക്കാൻ അമേരിക്കയെ സജ്ജമാക്കുകയാണ് ബൈഡൻ ഭരണകൂടം. 

കാലാവസ്ഥാ വ്യതിയാനത്തെ സാരമായി ബാധിക്കുന്ന എണ്ണ ഗ്യാസ് കൽക്കരി തുടങ്ങിയവയുടെ അമിത ഉപയോഗം കുറയ്ക്കുന്നതിനും അതേ തുടർന്നുള്ള പ്രത്യാഘാതങ്ങൾ ഒഴിവാക്കുന്നതിനുവേണ്ടി നടപടികൾ സ്വീകരിക്കാൻ പോവുകയാണ് പ്രസിഡണ്ട് ബൈഡൻ. ഇതുമായി സംബന്ധിച്ച താക്കീതുകൾ വ്യവസായശാലകൾക്ക് ബൈഡൻ എക്സിക്യൂട്ടീവ് ഉത്തരവുകൾ പ്രകാരം നൽകും. അതോടൊപ്പം പുതുതായി അത്തരത്തിൽ പ്രകൃതി മലിനീകരണ സാധ്യതയുള്ള വ്യവസായശാലകൾ റദ്ദ് ചെയ്യുകയും ചെയ്തു.

ഇനി വരാൻ പോകുന്ന പത്തു വർഷത്തിനുള്ളിൽ രാജ്യത്തിന്റെ 30 ശതമാനം ഭൂമിയും ജലാശയങ്ങളും സംരക്ഷിക്കുക, പ്രകൃതിക്ക് നാശം വരുത്താത്ത രീതിയിൽ ഇലക്ട്രിക് സംവിധാനങ്ങളിലേക്ക് പൂർണമായും മാറുക എന്ന ദീർഘവീക്ഷണമുള്ള ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന ഉത്തരവുകളാണ് ബൈഡൻ ഒപ്പുവയ്ക്കാൻ കാത്തുകിടക്കുന്നത്. ആഗോളതാപനം നേരിടുന്നതിന് വേണ്ടി രണ്ട് ട്രില്യൻ ഡോളർ പദ്ധതി, 2030ഓടെ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നതും ബൈഡൻ പ്രചാരണ പ്രതിജ്ഞയുടെ ഭാഗമായി പറഞ്ഞതുമായ വിനോദ മേഖലയിലെ വിവിധ പദ്ധതികൾ, വന്യജീവി സംരക്ഷണത്തിനായി ദശലക്ഷക്കണക്കിന് ഏക്കർ നീക്കിവെക്കുന്നത് മുതലായ പദ്ധതികൾ എന്നിങ്ങനെ ബൈഡൻ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതികൾ മാതൃകാപരമാണ്.

vachakam
vachakam
vachakam

Summary: Joe Biden looking forward to take more ambitious actions and sincere efforts on climate change.

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam