നാന്‍സി പെലോസിക്കും കുടുംബത്തിനുമെതിരെ ചൈനയുടെ ഉപരോധം

AUGUST 5, 2022, 4:53 PM

ബെയ്ജിംഗ്: തായ്‌വാന്‍ സന്ദര്‍ശനത്തിന്റെ പേരില്‍ യുഎസ് ജനപ്രതിനിധി സഭ സ്പീക്കര്‍ നാന്‍സി പെലോസിക്കെതിരെ ഉപരോധമേര്‍പ്പെടുത്തി ചൈന. അസാമാന്യമായ പ്രകോപനം എന്നാണ് പേലോസിയുടെ സന്ദര്‍ശനത്തെ ചൈനീസ് വിദേശകാര്യ മന്ത്രാലയം വിശേഷിപ്പിച്ചത്. പെലോസിയുടെ കുടുംബത്തിനെതിരെയും ഉപരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ ഉപരോധം എങ്ങനെ നടപ്പാക്കുമെന്നതടക്കം വിശദമായ വിവരങ്ങള്‍ ചൈന പുറത്തു വിട്ടിട്ടില്ല.

ചൈനയുടെ ആഭ്യന്തര കാര്യത്തിലുള്ള ഇടപെടലാണ് പെലോസിയുടെ സന്ദര്‍ശനമെന്ന് ബെയ്ജിംഗ് കുറ്റപ്പെടുത്തുന്നു. ചൈനയുടെ സ്വയംഭരണാവകാശത്തെയും അഖണ്ഡതയെയും ചോദ്യം ഗുരുതരമായി അവഗണിക്കുകയാണ് പെലോസി ചെയ്തിരിക്കുന്നതെന്നും ചൈന കുറ്റപ്പെടുത്തുന്നു.

ചൈന സ്വന്തം ഭാഗമായി കാണുന്ന തായ്‌വാനിലേക്ക് പെലോസി നടത്തിയ സന്ദര്‍ശനം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാക്കിയിട്ടുണ്ട്. സൈനികാഭ്യാസങ്ങള്‍ നടത്തിയും ഭീഷണികള്‍ മുഴക്കിയും തായ്വാനെതിരെ സാമ്പത്തിക നടപടികള്‍ പ്രഖ്യാപിച്ചുമാണ് ചൈന പ്രതികരിച്ചത്. 

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam