‌വാക്‌സിനേഷൻ ലഭിക്കാൻ മാസങ്ങളാകും എന്ന് ആൻഡി സ്ലാവിറ്റ്!

JANUARY 28, 2021, 1:00 AM

അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ അദ്ദേഹത്തിന്റെ ഭരണത്തിൻ കീഴിലുള്ള കോവിഡ്-19 പദ്ധതികളെക്കുറിച്ച് വിശദമാക്കുന്ന ആദ്യത്തെ വിർച്വൽ ബ്രീഫിങ് മീറ്റിംഗ് ബുധനാഴ്ച്ച സംഘടിപ്പിച്ചതിൽ കോവിഡ് വാക്സിനേഷൻ സംബന്ധമായ വിവിധ ചോദ്യങ്ങൾക്കും സംശയങ്ങൾക്കും മറുപടി നല്കുകയും ചില കാര്യങ്ങളിൽ വ്യക്തത വരുത്തുകയും ചെയ്തു. ഏതാനും ആഴ്ച്ചകൾക്കുള്ളിൽ ദശലക്ഷക്കണക്കിന് വാക്സിൻ വരുത്തിച്ച് ക്ഷാമം നീക്കി കൂടുതൽ സൗകര്യം അമേരിക്കക്കാർക്കായി ഒരുക്കാൻ ബൈഡൻ പദ്ധതിയിടുന്നു.

വൈറ്റ് ഹൗസിലെ കൊവിഡ്-19 റസ്പോൺസ് ടീമിലെ സീനിയർ അഡ്വൈസറായ ആൻഡി സ്ലാവിറ്റ് പറയുന്നത് 'മാസങ്ങൾക്കുമുമ്പ് വാക്സിൻ വേണമെന്ന് ആഗ്രഹിച്ചാൽ എല്ലാവർക്കും അത് ലഭിക്കും' എന്നാണ്. ആവശ്യത്തിന് വാക്സിൻ വേഗത്തിൽ നിർമ്മിക്കുക എന്നതും, വാക്സിനുകൾ ഉല്പാദിപ്പിച്ച് കഴിഞ്ഞാൽ അത് വേണ്ട കേന്ദ്രങ്ങളിൽ യഥാവിധം വിതരണം ചെയ്യാനുള്ള സാഹചര്യമുണ്ടാക്കലും എന്നിങ്ങനെ പ്രധാനമായും രണ്ട് നിർണായക കാര്യങ്ങളെയാണ് നിലവിൽ അഡ്മിനിസ്ട്രേഷൻ അഭിമുഖീകരിക്കുന്നത്.

അമേരിക്കയിലെ മുതിർന്ന പൗരന്മാർക്ക് വേനൽക്കാലം അവസാനിക്കുന്നതിന് മുമ്പ് എത്രയും പെട്ടെന്ന് വാക്സിൻ ലഭ്യമാക്കുമെന്ന് പ്രസിഡണ്ട് ബൈഡൻ ചൊവ്വാഴ്ച്ച പ്രഖ്യാപിച്ചിരുന്നു. ബയോഡേറ്റ ആദ്യം 100 ദിവസങ്ങളിൽ 100 ദശലക്ഷം വാക്സിനുകൾ പൗരൻമാർക്ക് ലഭ്യമാക്കും എന്ന മഹത്തായ ലക്ഷ്യം കൈവരിക്കാനുള്ള തന്ത്രപ്പാടിലാണ് വൈറ്റ് ഹൗസ് ഇപ്പോൾ. എന്നാൽ തൽക്കാലത്തേക്ക് ഇപ്പോൾ വേണ്ടത്ര വാക്സിൻ ശേഖരിച്ച് വെച്ചിട്ടില്ല എന്നും ആൻഡി സ്ലാവിറ്റ് പറയുന്നു.

vachakam
vachakam
vachakam

Summary: Andy Slavitt senior advicer to the White House Covid-19 response team says, "months before everyone who wants a vaccine will be able to get one".

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam