മേരിലാൻഡിൽ ആംട്രാക്ക് ട്രെയിൻ സെമി ട്രക്കുമായി കൂട്ടിയിടിച്ചു. 142 യാത്രക്കാരും ജീവനക്കാരുമായി വാഷിംഗ്ടൺ ഡിസിയിൽ നിന്നും പുറപ്പെട്ട ട്രെയിനാണ് അപകടത്തിൽ പെട്ടത്.
മേരിലാൻഡിലെ റോക്ക്വില്ലിൽ വൈകുന്നേരം 5.20 ന് നാണ് സംഭവം.അപകടത്തിൽ കാര്യമായ പരിക്കുകളൊന്നും ഉണ്ടായിട്ടില്ലെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
ആംട്രാക്ക് ക്യാപിറ്റോൾ ലിമിറ്റഡ് ട്രെയിൻ 29 ആണ് ചിക്കാഗോയിലേക്കുള്ള യാത്രാമധ്യേയാണ് അപകടമുണ്ടായതെന്ന് ആംട്രാക്ക് പറയുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രാദേശിക നിയമപാലകരുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്ന് ആംട്രാക്ക് പറഞ്ഞു.
ആംട്രാക്ക് ട്രെയിനുകൾ യുഎസിൽ അപകടത്തിൽപ്പെടുന്നത് പതിവാണ്. ജൂണിൽ, മിസോറിയിലെ മെൻഡണിൽ ആംട്രാക്ക് ട്രെയിൻ ഒരു ഡംപ് ട്രക്കിൽ ഇടിച്ച് നാല് പേർ കൊല്ലപ്പെടുകയും 150 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
മറ്റൊരു ട്രെയിൻ കാലിഫോർണിയയിലെ ബ്രെന്റ്വുഡിൽ, ഒരു കാറിൽ ഇടിച്ച് മൂന്ന് പേർ കൊല്ലപ്പെടുകയും ഒരു കുട്ടി ഉൾപ്പെടെ രണ്ട് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്