ദശലക്ഷകണക്കിന് വാക്‌സിനുകൾ അമേരിക്കൻ ജനതയ്ക്ക് ലഭ്യമാക്കാൻ ബൈഡൻ! 

JANUARY 27, 2021, 8:36 PM

അമേരിക്കയിൽ കോവിഡ് വാക്സിനേഷൻ കൂടുതൽ ശക്തമാക്കാൻ അധികൃതർ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. എങ്കിലും പലയിടങ്ങളിലും വാക്സിന് വലിയ തോതിൽ ക്ഷാമം അനുഭവപ്പെടുന്നുണ്ട്. വാക്സിനേഷൻ സംബന്ധമായ കാര്യങ്ങൾ മീഡിയ ബ്രീഫിംഗിനിടെ പ്രസിഡന്റ് ജോ ബൈഡൻ വ്യക്തമാക്കി പറയുകയുണ്ടായി. അദ്ദേഹം പറയുന്നത് വർദ്ധിച്ചുവരുന്ന വാക്സിൻ ക്ഷാമം പരിഹരിക്കുന്നതിനുവേണ്ടി അടുത്ത മൂന്ന് ആഴ്ച്ചയ്ക്കുള്ളിൽ വലിയ രീതിയിൽ ക്ഷാമം അനുഭവിക്കുന്ന സ്ഥലങ്ങളിലേക്ക് കൂടുതൽ അധിക വാക്സിനുകൾ ഡെലിവറി ചെയ്യുമെന്നാണ്.

ഏതാനും നാളുകൾ കൊണ്ട് 300 മില്യൺ അമേരിക്കക്കാർക്ക് വാക്സിൻ കുത്തിവെപ്പുകൾ നൽകാനാവശ്യമായ സൗകര്യം ലഭ്യമാക്കാനാണ് പദ്ധതി എന്നും ജോ ബൈഡൻ പറയുന്നു.


vachakam
vachakam
vachakam

അംഗീകരിക്കപ്പെട്ട രണ്ട് തരം കോറോണവൈറസ് വാക്സിനുകളിൽ ഓരോന്നും 100 മില്യൺ ഡോസുകൾ അധികം വാങ്ങാനാണ് ഭരണകൂടം തീരുമാനിച്ചിരിക്കുന്നതെന്ന് ബൈഡൻ വ്യക്തമാക്കി. പതിനായിരക്കണക്കിന് പേരാണ് വാക്സിൻ കിട്ടാതെ അനുദിനം പ്രതിസന്ധിയിലാകുന്നത്, അതുകൊണ്ട് വരും ആഴ്ചകളിൽ കൂടുതൽ വാക്സിനേഷൻ സൗകര്യം ക്ഷാമം അനുഭവിക്കുന്ന സംസ്ഥാനങ്ങളിൽ ഏർപ്പെടുത്തുമെന്നും ബൈഡന്റെ പ്രസ്താവനയിൽ നിന്ന് വ്യക്തമാണ്.


കൊറോണ വാക്സിൻ ഉൽപാദകരായ ഫൈസറിൽ നിന്നും മോഡേണയിൽ നിന്നും 100 മില്ല്യൻ വീതം ഡോസുകൾ വാങ്ങാൻ പദ്ധതിയിട്ടിട്ടുണ്ട് എന്ന് അഡ്മിനിസ്ട്രേഷൻ അറിയിക്കുന്നു. ഫെഡറൽ ശാസ്ത്രജ്ഞർ ജോൺസൺ ആൻഡ് ജോൺസൺന്റെ വാക്സിന് അംഗീകാരം നൽകിയാൽ ഇനിയും കൂടുതൽ വാക്‌സിൻ ലഭ്യമാകുമെന്നും വരുന്ന ആഴ്ച്ചകളിൽ ഇതിനുവേണ്ട അടിയന്തര അംഗീകാരം നൽകുമെന്നും ഭരണകൂടം പ്രതീക്ഷിക്കുന്നു. തന്റെ ഭരണത്തിൻകീഴിൽ ആദ്യ 100 ദിവസങ്ങളിൽ 100 മില്ല്യൻ കുത്തിവെപ്പുകൾ നൽകാമെന്ന് ബൈഡൻ പ്രതിജ്ഞ ചെയ്തിരുന്നു. അത് അദ്ദേഹം നിറവേറ്റുമെന്ന് തന്നെയാണ് അദ്ദേഹത്തിന്റെ നടപടികൾ സൂചിപ്പിക്കുന്നത്.

vachakam
vachakam
vachakam


Summary: American Biden administration is going to buy millions of vaccine from Pfizer moderna due to the high unavailability and shortage. Biden trying hardly to solve the current scenario.

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam