ചൈനയ്‌ക്ക് തിരിച്ചടി നല്‍കാനൊരുങ്ങി അമേരിക്ക

APRIL 17, 2021, 2:47 PM

ചൈനയ്‌ക്ക് തിരിച്ചടി നല്‍കാനൊരുങ്ങി അമേരിക്ക. ദക്ഷിണ ചൈന കടലിലും പസഫിക്കിലും ശക്​തി തെളിയിച്ച്‌​ ചൈന കരുത്തുകാട്ടുന്നത്​ ശക്​തമായി വരുന്ന സാഹചര്യത്തില്‍ അയല്‍രാജ്യമായ ജപ്പാനെ 'സഹായിക്കാന്‍' യു.എസ്​. വെള്ളിയാഴ്ച വൈറ്റ്​ഹൗസില്‍ ​നടന്ന ഇരു രാജ്യങ്ങളുടെയും ഭരണനേതാക്കളുടെ കൂടിക്കാഴ്ചയിലാണ്​ പസഫിക്കില്‍​ അമേരിക്കന്‍ സാന്നിധ്യം ശക്​തമാക്കാന്‍ തീരുമാനം. പ്രസിഡന്‍റ്​ ജോ ബൈഡന്‍ അധികാരമേറ്റ ശേഷം ആദ്യമായാണ്​ ഒരു വിദേശ പ്രതിനിധി വൈറ്റ്​ഹൗസിലെത്തുന്നത്​.

എന്നാല്‍ കോവിഡ്​, കാലാവസ്​ഥാ വ്യതിയാനം, വ്യാപാരം, ടോകിയോ ഒളിമ്ബിക്​സ്​, ഉത്തര കൊറിയ, സിന്‍ജിയാങ്​, തായ്​വാന്‍ തുടങ്ങിയ നിരവധി വിഷയങ്ങളും ഇതോടൊപ്പം ഇരു നേതാക്കളും ചര്‍ച്ച ചെയ്​തു.

ദക്ഷിണ ചൈന കടലിലും പസഫിക്​ മേഖലയിലും ശക്​തിയുപയോഗിച്ച്‌​ മാറ്റം വരുത്താനുളള ഏതു ശ്രമവും ചെറുക്കുമെന്ന്​ ഉച്ചകോടിക്കു ശേഷം ജപ്പാന്‍ പ്രധാനമന്ത്രി സുഗ പറഞ്ഞു. വിഷയത്തില്‍ ചൈനയുമായി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം കുട്ടിച്ചേര്‍ത്തു.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam