പതാക താഴ്ത്തി അമേരിക്ക

FEBRUARY 23, 2021, 12:09 PM

കോവിഡ് മഹാമാരി ഏറ്റവുമധികം ബാധിച്ച അമേരിക്കയില്‍ പൊലിഞ്ഞത് അഞ്ച് ലക്ഷത്തിലേറെ ജീവനുകള്‍. ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാല പുറത്തുവിട്ട കണക്ക് പ്രകാരമാണ് ലോകത്തെ ഏറ്റവും കൂടുതല്‍ ജീവനുകള്‍ നഷ്ടമായത് അമേരിക്കയിലാണെന്ന് വ്യക്തമാക്കുന്നത്. രാജ്യത്തെ ആദ്യ കോവിഡ് മരണം കാലിഫോര്‍ണിയയില്‍ സ്ഥിരീകരിച്ച്‌ ഒരു വർഷം പിന്നിടുമ്പോഴാണ് മരണം അഞ്ച് ലക്ഷത്തിലെത്തി നില്‍ക്കുന്നത്.

'ഈ ദിവസം ഞങ്ങള്‍ ഹൃദയ ഭേദകമായൊരു നാഴികക്കല്ലിലാണ് എത്തിയിരിക്കുന്നത്' - അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഒന്നാം ലോക മഹായുദ്ധത്തിലും രണ്ടാം ലോകമഹായുദ്ധത്തിലും വിയറ്റ്നാം യുദ്ധത്തിലും കൂടി മരിച്ച അമേരിക്കകാരെക്കാള്‍ കൂടുതല്‍ പേരാണ് കോവിഡില്‍ മരിച്ചതെന്നും ബൈഡന്‍ പറഞ്ഞു. മരിച്ച ഓരോ അമേരിക്കക്കാരനെയും ഞങ്ങള്‍ സ്മരിക്കുന്നതായും ബൈഡന്‍ പറഞ്ഞു.

vachakam
vachakam
vachakam

കഴിഞ്ഞ കുറച്ച്‌ ആഴ്ചയായി അമേരിക്കയില്‍ കോവിഡ് വ്യാപനവും മരണവും കുറഞ്ഞ് വരികയാണ്. ബൈഡന്‍ അധികാരമേറ്റ ശേഷം കോവിഡ് വാക്സിനേഷന്‍ വര്‍ധിപ്പിച്ചതാണ് കോവിഡ് നിരക്ക് കുറയാന്‍ കാരണമായത്.

അതേസമയം കോവിഡ് വ്യാപനം കുറയുന്നുണ്ടെങ്കിലും ജാഗ്രതയില്‍ കുറവ് വരുത്തരുതെന്ന് അമേരിക്കന്‍ വിദഗ്ദന്‍ ഡോ. ആന്റണി ഫോസി അഭിപ്രായപ്പെട്ടു. അമേരിക്കന്‍ ജനതയുടെ നല്ലൊരു ശതമാനത്തിനും വാക്സിനേഷന്‍ പൂര്‍ത്തിയാക്കുന്നത് വരെ നിയന്ത്രണങ്ങള്‍ തുടരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

1918 ലെ ഇന്‍ഫ്ലുവെന്‍സ പകര്‍ച്ച വ്യാധിക്ക് ശേഷം അമേരിക്ക നേരിട്ട ഏറ്റവും വലിയ പകര്‍ച്ച വ്യാധിയാണ് ഇത്. കണക്കുകളിലേക്ക് നോക്കുമ്ബോള്‍ ഞങ്ങള്‍ അത്ഭുതപ്പെടുകയാണ്. വിശ്വസിക്കാനാവുന്നില്ല. പക്ഷെ, അതാണ് സത്യം - ഡോ. ഫോസി പറഞ്ഞു.

vachakam
vachakam
vachakam

ചൊവ്വാഴ്ച നടന്ന അമേരിക്കന്‍ കോണ്‍ഗ്രസില്‍ റിപ്പബ്ലിക്കന്‍ അംഗങ്ങളും ഡെമോക്രാറ്റിക്‌ അംഗങ്ങളും മരിച്ചവര്‍ക്ക് വേണ്ടി ഒരു നിമിഷം മൗനമാചരിച്ചു. ഫെബ്രുവരി 26 ന് സൂര്യാസ്തമയം വരെ അമേരിക്കന്‍ പതാക പകുതി താഴ്ത്തിക്കെട്ടാന്‍ പ്രസിഡന്റ് ബൈഡന്‍ ഉത്തരവിട്ടുണ്ട്. മരിച്ചവരോടുള്ള ആദര സൂചകമായാണ് ഇത്. ശേഷം പ്രതിജ്ഞയുമെടുത്തു.

അതേസമയം, പ്രസിഡന്റ് ആയി ചുമതലയേറ്റ ആദ്യ 100 ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ 100 മില്യണ്‍ കോവിഡ് വാക്സിനേഷന്‍ നല്‍കാനുള്ള കഠിന ശ്രമത്തിലാണ് ബൈഡന്‍. അതോടൊപ്പം തന്നെ കോവിഡ് തകര്‍ത്ത കുടുംബങ്ങള്‍ക്കുള്ള ആശ്വാസ ധനമായി 1.9 ട്രില്യണ്‍ ഡോളര്‍ കോണ്‍ഗ്രസില്‍ പാസാക്കി എടുക്കാനുള്ള ശ്രമവും നടത്തുകയാണ്.

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam