'ഞങ്ങള്‍ ഇന്ത്യയോട് ആവശ്യപ്പെടുന്നത് അതാണ്'; മോദിയുടെ റഷ്യ സന്ദര്‍ശനത്തില്‍ ആശങ്ക അറിയിച്ച് അമേരിക്ക 

JULY 10, 2024, 5:24 PM

വാഷിംഗ്ടണ്‍: ഇന്ത്യയും റഷ്യയും തമ്മില്‍ ഉള്ള ബന്ധത്തെ കുറിച്ച് ആശങ്കയറിയിച്ച് അമേരിക്ക. രണ്ട് ദിവസത്തെ റഷ്യ സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായി അനൗപചാരിക കൂടിക്കാഴ്ച നടത്തിയതിന് തൊട്ടുപിന്നാലെയാണ് ആശങ്ക പങ്കുവച്ച് അമേരിക്ക രംഗത്തെത്തിയത്.  

ഇന്ത്യന്‍ പ്രധാനമന്ത്രി മോദി എന്താണ് സംസാരിച്ചത് കൃത്യമായി അറിയാന്‍ അദ്ദേഹത്തിന്റെ പൊതു പരാമര്‍ശങ്ങള്‍ നോക്കേണ്ടതുണ്ടെങ്കിലും, റഷ്യയുമായുള്ള ഇന്ത്യയുടെ ബന്ധത്തെക്കുറിച്ചുള്ള തങ്ങളുടെ ആശങ്കകള്‍ തങ്ങള്‍ നേരിട്ട് ഇന്ത്യയോട് വ്യക്തമാക്കിയിട്ടുണ്ടെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് മാത്യു മില്ലര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

മോസ്‌കോ യുഎന്‍ ചാര്‍ട്ടറിനെയും ഉക്രെയ്‌നിന്റെ പരമാധികാരത്തെയും പ്രദേശിക സമഗ്രതയെയും മാനിക്കണമെന്ന് ഇന്ത്യ അവരോട് പറയുമെന്ന് കരുതുന്നതായും അദ്ദേഹം പറഞ്ഞു. 2022 ഫെബ്രുവരിയില്‍ ഉക്രെയ്‌നുമായുള്ള യുദ്ധം ആരംഭിച്ചത് മുതല്‍ റഷ്യയില്‍ നിന്ന് അകന്നു നില്‍ക്കാന്‍ അമേരിക്ക ഇന്ത്യയുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തി വരുകയാണ്. എന്നാല്‍ റഷ്യയുമായുള്ള ദീര്‍ഘകാല ബന്ധവും ഇന്ത്യയുടെ സാമ്പത്തിക ലക്ഷ്യങ്ങളും ചൂണ്ടിക്കാട്ടി അമേരിക്കന്‍ സമ്മര്‍ദ്ദത്തെ പ്രതിരോധിക്കുകയായിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam