കാലിഫോര്‍ണിയ: ഇര്‍വിനിലെ കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍ നടത്തിയ പഠനത്തില്‍ വിദൂരഗ്രഹങ്ങളിലെ 'ടെര്‍മിനേറ്റര്‍ സോണുകളില്‍' അന്യഗ്രഹജീവികള്‍ ഉണ്ടെന്ന് കണ്ടെത്തല്‍. ചില വിദൂര ഗ്രഹങ്ങളിലെ പ്രത്യേക ടെര്‍മിനേറ്റര്‍ സോണുകളിലാണ് ഇതിന് സാധ്യതയുള്ളതെന്ന് പഠനം പറയുന്നു. ചൂടും തണുപ്പും മിതമായ തോതിലുള്ള അനുകൂല കാലാവസ്ഥ നല്‍കുന്നവയാണ് ഇത്തരം ടെര്‍മിനേറ്റര്‍ സോണുകള്‍. അവിടെ അന്യഗ്രഹജീവികള്‍ക്ക് ഒളിച്ചിരിക്കാന്‍ സാധിക്കുമെന്ന് പഠനം പറയുന്നു.
സൗരയൂഥത്തിന് പുറത്തുള്ള വിവിധ എക്സോപ്ലാനറ്റുകളില്‍ ചിലത് സ്വയം ഭ്രമണം ചെയ്യുന്നില്ല. അതിനാല്‍ അത്തരം ഗ്രഹങ്ങളുടെ ഒരു വശം മാത്രമേ നക്ഷത്രത്തിന് അഭിമുഖമായി വരികയുള്ളൂ. ഇതുമൂലം ഗ്രഹത്തിന്റെ മറുവശം സ്ഥിരമായി ഇരുട്ടില്‍ തന്നെ തുടരുന്നു. പകലിനെയും രാത്രിയെയും വേര്‍തിരിച്ചുകൊണ്ട് ഇത്തരം ഗ്രഹങ്ങള്‍ക്ക് ചുറ്റും ഒരു രേഖയുണ്ടെന്നും ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിട്ടുണ്ട്. ഈ രേഖയെയാണ് 'ടെര്‍മിനേറ്റര്‍ സോണ്‍' എന്ന് വിളിക്കുന്നത്.
പകലെന്നും രാത്രിയെന്നും എക്സോപ്ലാനറ്റിനെ വിഭിക്കുന്ന രേഖയായി ഇത് പ്രവര്‍ത്തിക്കുന്നു. പകല്‍ പൊള്ളുന്ന ചൂടും രാത്രിയില്‍ കനത്ത മഞ്ഞ് മൂടിയ അവസ്ഥയാകും ഇവിടെയെന്നാണ് കണ്ടെത്തല്‍. ടെര്‍മിനേറ്റര്‍ സോണില്‍ ദ്രാവക ജലം നിലനിര്‍ത്താന്‍ കഴിയുമെന്നതാണ് പഠനത്തിലെ പ്രധാന കണ്ടെത്തലെന്ന് ഗവേഷകര്‍ കൂട്ടിച്ചേര്‍ത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്