ഇന്ത്യയ്ക്ക് പിന്നാലെ  കരുതൽ ശേഖരം പുറത്തിറക്കാൻ അമേരിക്കയും

NOVEMBER 24, 2021, 3:19 PM

ഇന്ത്യയ്ക്ക് പിന്നാലെ അമേരിക്കയും പെട്രോളിയം കരുതൽ ശേഖരം പുറത്തെടുക്കുന്നു .യുഎസ് 50 ദശലക്ഷം ബാരൽ ക്രൂഡ് വിപണിയിൽ ഇറക്കുന്നത്. ഇന്ത്യ അതിന്റെ അടിയന്തര സ്റ്റോക്കിൽ നിന്ന് 5 ദശലക്ഷം ബാരലുകൾ കൂടി പുറത്തിടുത്തിരുന്നു .

യുകെ 1.5 ദശലക്ഷം ബാരൽ സംഭാവന ചെയ്യുന്നു. ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ എന്നിവിടങ്ങളിൽ നിന്ന് 10 ദശലക്ഷത്തിനും 20 ദശലക്ഷത്തിനും ഇടയിൽ ബാരലുകൾ കൂട്ടിച്ചേർക്കാൻ കഴിയുന്ന പ്രഖ്യാപനങ്ങളും പ്രതീക്ഷിക്കുകയാണ് .

ഉൽപാദനം കൂട്ടാനുള്ള തങ്ങളുടെ നിർദേശം ഒപെക് പ്ലസ് രാജ്യങ്ങൾ തിരസ്‌കരിച്ച സാഹചര്യത്തിലാണിത്. എന്നാൽ സൗദി അറേബ്യയും, റഷ്യയുമടക്കം ലോകത്തെ പ്രധാന എണ്ണ ഉൽപാദക രാജ്യങ്ങൾ ഇതിനോട് പ്രതികരിച്ചിട്ടില്ല.

vachakam
vachakam
vachakam

ഇന്ത്യയുടെ മൊത്തം കരുതൽ ക്രൂഡോയിൽ ശേഖരം 3.8 കോടി ബാരൽ ആണെന്നാണ് റിപ്പോർട്ട്. കിഴക്ക്, പടിഞ്ഞാറൻ തീരങ്ങളിലായി മൂന്നിടത്ത് ഭൂഗർഭ അറകളിലാണ് കരുതൽ ശേഖരമുള്ളത്. ഇതിൽനിന്നാണ് 50 ലക്ഷം ബാരൽ പൊതുവിപണിയിലെത്തിക്കുന്നത്. ഏഴ് മുതൽ പത്ത് ദിവസത്തിനുള്ളിൽ ഇതിനുള്ള നടപടികൾ ആരംഭിക്കുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം അറിയിച്ചു.

2021 അവസാനിക്കുമ്പോൾ എണ്ണ വിപണി കമ്മിയിൽ നിന്ന് മിച്ചത്തിലേക്ക് മാറുന്നത് ഒപെക് ഇതിനകം കാണുന്നു, അതിനർത്ഥം വിപണിയെ ശാന്തമാക്കാൻ പ്രസിഡന്റ് ബൈഡന് തന്റെ എസ്പിആർ റിലീസ് ആവശ്യമില്ലെന്നാണ്.

എണ്ണ വിപണിയിൽ എണ്ണക്ക് കൃത്രിമ ഡിമാന്റ് സൃഷ്ടിക്കാൻ നീക്കം നടക്കുന്നുവെന്നാണ് അമേരിക്കയുടെയും മറ്റും സംശയം. ഇതേതുടർന്ന് ഉൽപാദനം വർധിപ്പക്കാൻ ഒപെക് പ്ലസ് രാജ്യങ്ങളോട് അമേരിക്ക അടക്കമുള്ള രാജ്യങ്ങൾ ആവശ്യപ്പെട്ടെങ്കിലും വിപണിയിലെ വില സ്ഥിരത എന്ന ലക്ഷ്യം മുൻനിർത്തി ഉൽപാദനം ക്രമപ്പെടുത്തുമെന്ന നിലപാടാണ് അവർ കൈക്കൊണ്ടത്.

vachakam
vachakam
vachakam

ഇതിനു പിന്നാലെയാണ് കരുതൽ ശേഖരം പുറത്തിറക്കാനുള്ള നീക്കം അമേരിക്കയുടെ നേതൃത്വത്തിൽ ഉണ്ടായിരിക്കുന്നത്. ഇതേ തുടർന്ന് ആഗോള എണ്ണ വിലയിൽ നേരിയ കുറവ് വന്നിട്ടുണ്ട്. ഇന്നലെ ബാരലിന് 76 ഡോളറായിരുന്നു ന്യൂയോർക്കിലെ ക്രൂഡ് വില.

അതേസമയം കരുതൽ ശേഖരം പുറത്തെടുക്കാനുള്ള ഇന്ത്യയുടെ നീക്കം ഒപെക്‌സ് രാജ്യങ്ങൾക്ക് വലിയ പ്രതിസന്ധിയാകും സൃഷ്ടിക്കുക. ലോകത്തെ പ്രധാന എണ്ണ ഉപഭോഗ രാഷ്‌ട്രമാണ് ഇന്ത്യ. അതുകൊണ്ടുതന്നെ കരുതൽ ശേഖരം പുറത്തെടുക്കാനുള്ള ഇന്ത്യയുടെ തീരുമാനം അന്താരാഷ്‌ട്ര വിപണിയിൽ എണ്ണയുടെ വില കുറയ്‌ക്കുന്നതിന് ഒപെക്‌സ് രാജ്യങ്ങളെ നിർബന്ധിതരാക്കും. ഇന്ത്യയ്‌ക്ക് പുറമേ അമേരിക്ക, ചൈന, ദക്ഷിണ കൊറിയ, ജപ്പാൻ എന്നീ രാജ്യങ്ങളാണ് കരുതൽ ശേഖരം പുറത്തെടുക്കുന്നത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam