ഡാനിയൽ പേളിന്റെ കൊലപാതകം : നാല് ഭീകരരെ കുറ്റവിമുക്തരാക്കി പാക് സുപ്രീം കോടതി

JANUARY 28, 2021, 8:42 PM

യുഎസ് മാദ്ധ്യമപ്രവർത്തകൻ ഡാനിയൽ പേളിനെ തട്ടിക്കൊണ്ടുപോയി തലയറുത്തു കൊന്ന കേസിൽ നാല് ഭീകരരെ കുറ്റവിമുക്തരാക്കി പാക് സുപ്രീം കോടതി. അൽ ഖ്വായിദ ഭീകരൻ ഒമർ ഷെയ്ഖിനെയും കൂട്ടാളികളെയുമാണ് കുറ്റവിമുക്തരാക്കിയിരിക്കുന്നത്. കേസിൽ ഒമർ ഷെയ്ഖിനെയും മറ്റ് മൂന്ന് ഭീകരരെയും മോചിപ്പിക്കാൻ സിന്ധ് കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ ഇതിനെതിരെ പേളിന്റെ കുടുംബം സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.

പാക് ചാരസംഘടനയായ ഐഎസ്ഐയും അൽ ഖ്വായിദയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് റിപ്പോർട്ട് തയ്യാറാക്കുകയായിരുന്ന ദി വാൾ സ്ട്രീറ്റ് ജേണൽ ദക്ഷിണേഷ്യാ ബ്യൂറോ ചീഫ് ഡാനിയൽ പേളിനെ 2002 ലാണ് ഭീകരർ കഴുത്തറത്ത് കൊന്നത്. തുടർന്ന് ബ്രിട്ടിഷ് പൗരനായ ഒമറിന് വിചാരണക്കോടതി വധശിക്ഷ വിധിച്ചു.

സിന്ധ് ഹൈക്കോടതി കഴിഞ്ഞ ഏപ്രിലിൽ ഒമിറിന്റെ ശിക്ഷ 7 വർഷമായി കുറയ്ക്കുകയും കൂട്ടാളികളെ കുറ്റവിമുക്തരാക്കുകയും ചെയ്തിരുന്നു. 18 വർഷമായി ജയിലിലാണെന്നത് പരിഗണിച്ചാണ് സിന്ധ് കോടതി ഉത്തരവിട്ടത്. എന്നാൽ ക്രമസമാധാനപാലന നിയമമനുസരിച്ച് ഇവരെ തടവിൽ വെച്ചിരിക്കുകയായിരുന്നു. ഇതിനെതിരെ സമർപ്പിച്ച ഹർജിയിലാണ് എല്ലാവരെയും മോചിപ്പിക്കാൻ പാക് സുപ്രീം കോടതി ഉത്തരവിട്ടത്.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam