ടെക്‌സസിലെ സ്‌കൂളില്‍ വെടിവെച്ചയാള്‍ മാനസിക ആരോഗ്യ വെല്ലുവിളിയുള്ളയാള്‍ 

MAY 27, 2022, 11:36 PM

ഉവാള്‍ഡെ സ്‌കൂളില്‍ വെടിവെപ്പ് നടത്തിയ ഷൂട്ടറിന് മാനസിക ആരോഗ്യ വെല്ലുവിളി ഉണ്ടെന്നും സംസ്ഥാനം ഇത്തരം സംഭവത്തില്‍ ഇനിയും ഏറെ കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നും ഗവര്‍ണര്‍ ഗ്രെഗ് ആബട്ട് പറഞ്ഞു. ഏപ്രിലില്‍ മാനസിക ആരോഗ്യ പരിപാടികളുടെ മേല്‍നോട്ടം വഹിക്കുന്ന വകുപ്പില്‍ നിന്നും 211 ഡോളര്‍ വെട്ടിക്കുറച്ചതിന് ശേഷമാണ് ഗവര്‍ണറുടെ നിലവിലെ പ്രസ്താവന എന്നതാണ് പ്രസക്തം. 

2021 ലെ സ്റ്റേറ്റ് ഓഫ് മെന്റല്‍ ഹെല്‍ത്ത് ഇന്‍ അമേരിക്ക റിപ്പോര്‍ട്ട് അനുസരിച്ച്, മാനസികാരോഗ്യ സംരക്ഷണത്തിനായുള്ള മൊത്തത്തിലുള്ള പ്രവേശനത്തിന്, ടെക്‌സാസ് 50 സംസ്ഥാനങ്ങളിലും ഡിസ്ട്രിക്റ്റ് ഓഫ് കൊളംബിയയിലും അവസാന സ്ഥാനത്താണ്. ഞങ്ങള്‍ ഒരു സംസ്ഥാനമെന്ന നിലയില്‍, ഒരു സമൂഹമെന്ന നിലയില്‍, മാനസികാരോഗ്യവുമായി മികച്ച പ്രവര്‍ത്തനം നടത്തേണ്ടതുണ്ട് റോബ് എലിമെന്ററി സ്‌കൂളില്‍ ചൊവ്വാഴ്ച ഒരു തോക്കുധാരി 19 കുട്ടികളെയും രണ്ട് അധ്യാപകരെയും വെടിവച്ച് കൊന്നത് സംബന്ധിച്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

തോക്ക് നിയന്ത്രണത്തെ എതിര്‍ക്കുന്ന നിയമനിര്‍മാതാക്കളുടെ യോഗം വിളിച്ച് ഒരു ദിവസം കഴിയുന്നതിന് പിന്നാലെയാണ് ടെക്‌സസ് സ്‌കൂളിലെ വെടിവെപ്പും മാനസിക രോഗത്തെക്കുറിച്ചുള്ള ചര്‍ച്ചകളും ഒക്കെ നടക്കുന്നതും. ശക്തമായ തോക്ക് നിയന്ത്രണ നിയമങ്ങള്‍ക്ക് ദുരന്തം തടയാനാകുമെന്ന നിര്‍ദ്ദേശങ്ങള്‍ നിരസിക്കുകയാണ് ഇപ്പോഴും ഗവര്‍ണര്‍ എന്നതാണ് ഏറ്റവും ശ്രദ്ധേയം. ഇദ്ദേഹത്തിന്റെ ഇത്തരം നിലപാടുകള്‍ക്കെതിരെ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്. വാര്‍ത്താ സമ്മേളനം നടക്കുമ്പോള്‍ തന്നെ ഒന്നും ചെയ്യുന്നില്ലെന്നാരോപിച്ച് പ്രതിഷേധക്കാര്‍ വേദിയിലേക്ക് ഇരച്ചു കയറുകയും ചെയ്തിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam